യോന
യോനയെ ദൈവം ഒരു മിഷനുവേണ്ടിയാണ് തിരഞ്ഞെടുത്തത്. നിനവെയിലെ മിഷനറി ദൗത്യവും ഭരമേല്പിച്ചു. എന്നാൽ യോനയ്ക്കു താല്പര്യം തർശീശിലേ മിഷനറിയാകുവാനായിരുന്നു. സമുദ്രത്തിലൂടെ കപ്പൽ മാർഗ്ഗം സഞ്ചരിച്ചു കാറും കോളും ഭീതിപ്പെടുത്തുന്നതും പ്രയാസമുള്ളതുമായ കപ്പലിലൂടെ തർസിസിനെ ലക്ഷ്യമാക്കി നീങ്ങി. ഒരുലക്ഷത്തിരുപത്തിനായിരത്തിൽ ചില്ലുവാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനവേയോടുള്ള ദൈവത്തിന്റെ അയ്യോഭാവത്തെ/ നിനവേ മടക്കിവരുത്തുവാനുള്ള ദൈവഹൃദയത്തെ കാണുന്നതിൽ പക്ഷെ യോനാ പരാജയപ്പെട്ടൂ. പിന്നീടുള്ള യോനാപ്രവാചകന്റെ തന്നെയുള്ള പ്രസംഗത്തിലൂടെ മഹാദുഷ്ടതയിലായിരുന്ന നിനവേയുടെ മാനസാന്തരം വലുതായിരുന്നുവെന്നു യോനായുടെ പുസ്തകത്തിലൂടെ നാം പഠിക്കുന്നു.
പ്രിയമുള്ളവരേ, പലപ്പോഴും നാമും ഇങ്ങനെയുള്ള എടുത്തുചാട്ടങ്ങളാൽ, ദൈവിക കല്പനയ്ക്കു വിരുദ്ധമായി പ്രവർത്തിക്കാറുണ്ട്. ദൈവം കാണിച്ചുതരുന്ന സ്ഥലത്തേക്കു യാത്രയാവാതെ നമുക്ക് ഇഷ്ടവും comfort ഉം ആയ സ്ഥലത്തേക്കു ലക്‌ഷ്യം വച്ച് നാം യാത്രയാകും. ദൈവലോചനയ്ക്കു വിരുദ്ധമായുള്ള ഏതു യാത്രയുടെയും ഒടുക്കം പരാജയമായിരിക്കും ഫലം. മിഷൻ ദൈവത്തിന്റേതാണെന്നും, ഭാരം യഹോവയുടേതാണെന്നുമുള്ള ബോധ്യത്താൽ ആയിരിക്കട്ടെ നമ്മുടെ ഓരോ ചുവടുകളും. കർത്താവിനോടു ചേർന്ന് തന്റെ ആലോചനക്കനുസരിച്ചു അനുസരണം കാണിക്കുമെങ്കിൽ അനേകർക്കു വെളിച്ചമായി ദൈവം നമ്മെ തീർക്കും.
0 Responses to "യോന"
Leave a Comment