വിശ്വാസം പ്രവർത്തി പഥത്തിലേക്കു
നാളുകളായി കാണുവാനില്ലാത്ത വെളിച്ചം. മടങ്ങി വരാത്ത യാത്ര പോയതുപോലെ സൂര്യനും നക്ഷത്രങ്ങളും. കൊടുംകാറ്റിന്റെ ശകത്മായ ആക്രമണം. ആഴിയുടെ നിഗൂഢത. പ്രതീക്ഷ നഷ്ട്ടപെട്ട ജീവൻ, നിരാശയുടെ ദീനരോദനങ്ങൾ ചുറ്റിലും. രക്ഷപെടും എന്നുള്ള ആശയുടെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നതാണ് അതും വേർപെട്ടുപോയി. അപ്പോസ്തോലനായ പൗലോസിനേയും സഹതടവുകാരെയും കൂട്ടി ഇറ്റലിയിലേക്ക് യാത്രപോയ കപ്പലിന് ഭവിച്ച നാശമാണിത്. അവർ ഭക്ഷണം ഉപേക്ഷിച്ചു. എന്നാൽ പ്രാർത്ഥിക്കുന്ന, ദൈവവുമായി സംസർഗ്ഗം ഉള്ള പൗലോസ് നടുവിൽ നിന്ന് അവരെ പ്രോബോധിപ്പിച്ചു. "എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽ നിന്ന് ഭയപ്പെടരുത് എന്ന് അരുളിച്ചെയ്തു."
നോക്കു പ്രിയമുള്ളവരേ, പ്രതീക്ഷയുടെ സകല കച്ചിത്തുരുമ്പും നഷ്ടമായിട്ടും പൗലോസിന്റെ ഉള്ളിലെ ശക്തമായ വിശ്വാസം പ്രഘോഷിച്ചതു മുഖാന്തിരം തന്നോടുകൂടെയുള്ള 276 പേരെയും നേടുവാൻ പൗലോസിന് കഴിഞ്ഞു. ഇങ്ങനെ ക്രിസ്തുവിന്റെ വെളിച്ചമായി തീരുവാൻ കടലിന്റെ നിഗൂഢതയിലും അദ്ദേഹത്തിന് കഴിഞ്ഞു. ആശയറ്റ അനേകർ നമുക്ക് ചുറ്റും പാർക്കുമ്പോൾ, നമുക്കും കർത്താവിന്റെ വെളിച്ചമായി നിലകൊള്ളാം. അനേകർ ആ വെളിച്ചം കണ്ടു ഓടിയടുക്കട്ടെ...
0 Responses to "വിശ്വാസം പ്രവർത്തി പഥത്തിലേക്കു"
Leave a Comment