ജാഗ്രതയുള്ളവരായിരിക്കാം
പകർച്ച വ്യാധിയാൽ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഭീതിയുടെ നിഴലിലാണ്. ജനങ്ങളെല്ലാം ജാഗ്രതയിലാണ്. പൊതു സ്ഥലങ്ങളിൽ ആളുകളുമായി ഇടപഴകാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക. ഇടയ്ക്കിടെ കയ്യു സോപ്പ് ഉപയോഗിച്ചു കഴുകുക, അതും കുറഞ്ഞത് 20 സെക്കന്റോളം. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക. പനിയോ മറ്റോ ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണുക. എത്രെയെത്ര കാര്യങ്ങൾ, കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവര്ക്കും മനഃപാഠമാണ്. മനഃപ്പാഠമാകണം, മനസ്സിലാക്കിയേ മതിയാകു... സൂക്ഷിക്കുക അല്ലെങ്കിൽ ജാഗ്രതയുള്ളവരായിരിക്കുക ഇതു മാത്രമേ പ്രതിവിധിയുള്ളു.
മേൽപ്പറഞ്ഞ വൈറസിനെ ചെറുക്കുവാൻ നാം സ്വയം സൂക്ഷിക്കുന്നതുപോലെ കുടുംബം, സമൂഹം എല്ലാവരും ജാഗ്രതയുള്ളവരാകണമെന്നു നാം നിഷ്കർഷിക്കുന്നു. നാം ബോധവാന്മാരാകുന്നു.
പ്രിയമുള്ളവരേ, നിത്യമായ നരകത്തിലകപ്പെടാത്തവണ്ണം നമ്മെത്തന്നെ സൂക്ഷിക്കുവാൻ ഇത്രയെങ്കിലും ജാഗ്രതയുള്ളവരായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. നമ്മുടെ കൂടെയുള്ളവരും കുടുംബവും സമൂഹവും ഒക്കെ ജാഗ്രതയുള്ളവരാകണമെന്നു പറയുവാൻ നാം എന്തെ അമാന്തിക്കുന്നു.
പുറത്തിറങ്ങുമ്പോൾ നാം മാസ്ക് ധരിക്കുന്നതു, ഓഫിസുകളിലും മറ്റും നാം അനുവർത്തിക്കുന്ന ശുചിത്വം മറ്റു പലരിലും സ്വാധിനം ചെലുത്തി അവരും അത് പിന്തുടരുന്നത് കാണുകയോ അവരെ പിന്തുടരുവാൻ നിർബന്ധിക്കുകയോ നാം ചെയ്യുന്നു. അങ്ങനെ നമ്മുടെ സാഹചര്യങ്ങളിലെല്ലാം ക്രിസ്തുവിനെ സമൂഹത്തിനു നൽകുന്നവരായി നമ്മുടെ പ്രവർത്തികൾ കൊണ്ട് സാധിക്കട്ടെ.
നാം ക്രിസ്തുവിനുള്ളവർ എന്ന പോലെ മറ്റുള്ളവരെയും ക്രിസ്തുവിലേക്കു നയിക്കുവാൻ നമുക്കും യജ്ഞിക്കാം...അതോടൊപ്പം സാത്താന്റെ തന്ത്രങ്ങളോടു ജാഗ്രതയുള്ളവരായിരിക്കാം. ... at least കൊറോണാ വൈറസിന് കൊടുത്ത ജാഗ്രതയെങ്കിലും ....
0 Responses to "ജാഗ്രതയുള്ളവരായിരിക്കാം"
Leave a Comment