ക്രിസ്തിയാനിത്വം
ക്രിസ്തിയാനിത്വം ഒരു ജീവിത ശൈലിയാണ്. ജീവിതത്തിന്റെ മാതൃക ക്രിസ്തുവും. അനുയായി ആകുവാൻ തീരുമാനിക്കുന്നവർ ചെയ്യേണ്ട ഒരു കാര്യം 'തന്നത്താൻ ത്യജിച്ചു തന്റെ ക്രൂശു എടുത്തു അവനെ അനുഗമിക്കുക' ജീവിത യാത്രയിൽ താരതമ്യം ചെയ്യുന്നത് ക്രിസ്തുവിനോടുമാത്രം. കാരണം അനുകരിക്കുവാൻ മാതൃക തന്നിട്ടുപോയതും ഉത്തമമായ ജീവിതം കാഴ്ചവച്ചതും ക്രിസ്തു മാത്രം.
യേശുവിനെ കർത്താവായി അംഗീകരിച്ചു കഴിഞ്ഞാൽ ജീവിതത്തിന്റെ സമസ്ത മേഖലയിലും അവന്നായിരിക്കേണം നമ്മെ നയിക്കേണ്ടത്. സകലവും അവൻ മുഖാന്തിരം ഉളവായി; ഉളവായതു ഒന്നും അവനെക്കൂടാതെയല്ല എന്നു സൃഷ്ടിപ്പിനെക്കുറിച്ചു യോഹന്നാന്റെ സുവിശേഷത്തിൽ പറയുമ്പോൾ നമ്മുടെ ജീവിതത്തിലെ സകല തീരുമാനങ്ങളും അവൻ മുഖാന്തിരം ആയിരിക്കേണം. ഉളവായതു ഒന്നും അവനെക്കൂടാതെ ഉളവായതല്ല എന്ന് ധൈര്യത്തോടെ നമുക്ക് പറയുവാൻ സാധിച്ചെങ്കിൽ മാത്രമേ യേശു നമ്മുടെ കർത്താവാകുന്നുള്ളു.
പൗലോസ് അപ്പോസ്തോലൻ പറയുന്നതു "ഞാൻ നിങ്ങളെ ക്രിസ്തുവെന്ന ഏകപുരുഷന് നിർമ്മല കന്യയകയായി വിവാഹ നിശ്ചയം ചെയ്തിരിക്കുന്നു." ഈ വലിയ ഉത്തരവാദിത്ത ബോധ്യം നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കട്ടെ. കറ, ചുളുക്കം, വാട്ടം, മാലിന്യം ഇവയൊന്നും ഏശാതെ നമ്മെ നിർമ്മലീകരിച്ചു വിശുദ്ധി കാത്തു സൂക്ഷിച്ചു അവനായി കാത്തിരിക്കാം. വിജയകരമായ ക്രിസ്തിയ ജീവിതം നയിക്കുവാൻ പരിശുദ്ധത്മാവ് നമ്മെ സഹായിക്കട്ടെ!
0 Responses to "ക്രിസ്തിയാനിത്വം"
Leave a Comment