അനുഗ്രഹങ്ങളും നമ്മെ അനുതാപത്തിലേക്കു നടത്തട്ടെ
ഗന്നസരേത്തു തടാകത്തിന്റെ കരയിൽ രാത്രിമുഴുവനുള്ള അധ്വാനത്തിനു ഒന്നും ലഭിക്കാതെ നിരാശനായി ഇരുന്ന പത്രോസിന്റെ പടകിലേക്കു കർത്താവു കടന്നു വന്നു ആഴത്തിലേക്ക് നീക്കി വല വീശുവാൻ പറഞ്ഞു. പെരുത്ത മീനക്കൂട്ടം അകപ്പെട്ടു വലകീറാറായി രണ്ടു പടകും മുങ്ങുവാറോളം അവർ മീനിനെ നിറച്ചു.
ഈ വലിയ അനുഗ്രഹം തന്നെ മാനസാന്തരത്തിലേക്കാണ് നടത്തിയത്. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന ഭൗതിക നന്മകൾ നമ്മുടെ നല്ല പ്രവർത്തികൾ കൊണ്ടാണ് ലഭിക്കുന്നത് എന്നുള്ള വിചാരത്താൽ അവ നമ്മെ മാനസാന്തരത്തിലേക്കു നയിക്കുകയില്ല. ജീവിതത്തിൽ ലഭിക്കുന്ന ഭൗതിക നന്മകൾ ആയാലും അതിന്റെ ശോഷണമായാലും കർത്താവിനോടു ചോദിക്കണം എന്റെ ജീവിതത്തിൽ എന്ത് മാറ്റമുണ്ടാകുവാനാണ് അങ്ങ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത് എന്ന്.
പെരുത്തമീൻ കൂട്ടം പത്രോസിനെ അനുതാപമുണ്ടാക്കി മാനസാന്തരത്തിലേക്കു നയിച്ചപ്പോൾ ദൈവം അവനെ സുവിശേഷകനായി, അപ്പോസ്തോലനായി നിയമിച്ചു. ലോകത്തിൽ ക്രിസ്തുവിന്റെ വെളിച്ചമായി പത്രോസ് മാറി. ദൈവം കൊടുത്ത ഭൗതിക നന്മകളുടെ പുറകിലെ ഉദ്ദേശം മനസ്സിലാക്കാതെയാണ് പത്രോസ് പെരുമാറിയതെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു.
പ്രിയമുള്ളവരേ, നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ആശയെ തിരിച്ചറിയുന്നവരായി, ക്രിസ്തുവിന്റെ വെളിച്ചമായി നമുക്ക് മാറാം... അനുഗ്രഹങ്ങളുടെ പിന്നാലെയല്ല പ്രത്യുത ദാതാവിന്റെ പിന്നാലെ പ്രയാണം ചെയ്യാം...
0 Responses to "അനുഗ്രഹങ്ങളും നമ്മെ അനുതാപത്തിലേക്കു നടത്തട്ടെ"
Leave a Comment