സന്തോഷത്തിന്റെ നിദാനം
എഴുപതുപേരെ ഇരണ്ടിരണ്ടയായി താൻ ചെല്ലുവാനുള്ള പട്ടണത്തിൽ തനിക്കുമുമ്പേ യേശു കർത്താവു അയച്ചു. അവർ എഴുപതുപേരും സന്തോഷത്തോടെ മടങ്ങി വന്നു. അവരുടെ സന്തോഷം ഭൂതങ്ങൾ കർത്താവിന്റെ നാമത്തിൽ അവർക്കു കീഴടങ്ങുന്നതിലായിരുന്നു. കർത്താവു അവരോടു പറഞ്ഞു "പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകലബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു. ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയുമില്ല. "ഇതൊന്നും ഒരു ദോഷവും വരുത്തുകയില്ല, ഭൂതങ്ങളും നിങ്ങളുടെ മുൻപിൽ കീഴടങ്ങും" പക്ഷെ ആ സന്തോഷത്തിനിടയ്ക്കു വേറൊരു കാര്യം മറന്നു പോകരുത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിട്ടുണ്ടെന്ന കാര്യം, അതു ഓർത്തിട്ടായിരിക്കണം നിങ്ങളുടെ സന്തോഷം...ഭൂതങ്ങളെ പുറത്താക്കിയിട്ടു സ്വർഗ്ഗിയ സന്തോഷം നഷ്ടമാക്കിയാൽ അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടു പോ, ഞാൻ ഒരുനാളും നിങ്ങളെ അറിയുകില്ലയെന്നു പറയുന്നത് കേൾക്കേണ്ടി വരും. പ്രിയമുള്ളവരേ, നമ്മുടെ സന്തോഷത്തിന്റെ നിദാനം നമ്മുടെ പ്രാണപ്രിയനായ യേശുവായിരിക്കേണം അല്ലാതെ നമ്മുടെ ശുശ്രൂഷ പോലുമായിരിക്കരുത്.
0 Responses to "സന്തോഷത്തിന്റെ നിദാനം"
Leave a Comment