ദശാംശം
മഴക്കാറുള്ള ദിവസം സൂര്യനെ മേഘം മൂടിയിരിക്കുന്നതായി കാണാം . എന്നാൽ കുറച്ചു സമയത്തിനകം സൂര്യൻ പുറത്തു വരും തന്റെ എല്ലാ ശോഭയോടും കൂടെ. നമ്മുടെ ജീവിതത്തിൽ ദൈവത്തെ അന്വേഷിപ്പാൻ സമയം കണ്ടെത്താതെ ഭൗതിക കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു നാം തളർന്നു പോകുന്നു. യാന്ത്രികമായ ജീവിതയാത്രയിൽ സമയം തികയാതെ വരുന്നു ഒരു ദൈവ വിശ്വാസിക്കു പോലും . എന്നാൽ പൗലോസ് അപ്പോസ്തോലൻ തന്റെ ലേഖനത്തിൽ ഇങ്ങനെ പറയുന്നു " അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്ക് പ്രസവ വേദന വരുമ്പോലെ അവർക്കു പെട്ടെന്ന് നാശം വന്നു ഭവിക്കും ; അവർക്കു തെറ്റിയൊഴിയാവതുമല്ല. " നാം നിനച്ചിരിക്കാത്ത നാഴികയിൽ യേശു കർത്താവിന്റെ വരവാകും. സൂര്യൻ മേഘത്തിൽ നിന്നു മറ നീക്കി പുറത്തു വരുന്നതുപോലെ ...
നമ്മുടെ ജീവിതത്തിലെ എല്ലാ നന്മകൾക്കും നാം ദശാംശം കൊടുക്കാറുണ്ട് . എന്നാൽ ഏതൊരാൾക്കും ചെയ്യാവുന്ന പണത്തിൽ മാത്രം നാം ദശാംശത്തെ ഒതുക്കുന്നു . എന്നാൽ ഏറ്റവും വിലയുള്ള സമയത്തിൽ നാം ദശാംശം കൊടുക്കാറുണ്ടോ ??? ഈ lockdown കാലത്തെങ്കിലും ... കർത്താവു തന്റെ പ്രിയ ശിഷ്യന്മാരോട് ചോദിച്ചതുപോലെ ഒരു നാഴികനേരമെങ്കിലും നിങ്ങൾക്കു ഉണർന്നിരുന്നു പ്രാർത്ഥിക്കുവാൻ കഴിയില്ലേ ? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ വേണ്ടി ...
അവൻ നമ്മോടു കാര്യം തീർക്കുന്ന നാളിൽ നമുക്ക് ധൈര്യത്തോടെ അവന്റെ മുൻപിൽ നിൽക്കുവാൻ പറ്റുമോ ? നമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോ ? ദൈവവുമായുള്ള നമ്മുടെ വിശ്വസ്തത അനേകർക്കു വെളിച്ചം പകരുന്നതായി തീരട്ടെ ...
0 Responses to "ദശാംശം"
Leave a Comment