അധികം നല്ലത്
"അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ. അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ."
വിട്ടുപോന്നതിനേക്കാൾ മേൽത്തരമായതാണ് നമ്മെ കാത്തിരിക്കുന്നതെന്ന ബോധ്യമില്ലതാണ് ഇറങ്ങിതിരിച്ചെതെങ്കിൽ മടങ്ങിപോകുക തന്നെ ചെയ്യും. ഈ ലോകത്തിനെ കാംഷിച്ചറങ്ങിയതുകൊണ്ടു സ്വർഗ്ഗിയമായതിനെ കാണുവാനുള്ള ദർശനം നമുക്ക് നഷ്ടപ്പെടും. അധികം നല്ലതു എന്നു തിരിച്ചറിഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇപ്പോഴുള്ളതിനേക്കാൾ മെച്ചമായതു, ഭൗമികമായതല്ല സ്വർഗ്ഗിയമായതു തന്നെ കാംഷിക്കുന്നവരിൽ കൂടി മാത്രമേ, പ്രത്യാശിക്കുന്നവരിൽ കൂടി മാത്രമേ, ദൈവം ലജ്ജിക്കാതെ അവരുടെ ദൈവം എന്ന് പറയുവാൻ അഭിമാനിക്കുകയുള്ളു....പ്രിയമുള്ളവരെ, മോശ ഒരു തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ മിസ്രയിമിലെ സകല നിക്ഷേപങ്ങളും ക്രിസ്തുവിന്റെ നിന്ദയും തമ്മിൽ തുലനം ചെയ്തു. തിരഞ്ഞെടുത്തപ്പോൾ ക്രിസ്തുവിന്റെ നിന്ദ തിരഞ്ഞെടുത്തു. കാരണം അത് വലിയ ധനം എന്ന് മോശ തിരിച്ചറിഞ്ഞു....അബ്രഹാമിനോടും പിതാക്കന്മാരോടും ദൈവം അവരുടെ ദൈവം ആണെന്ന് ലജ്ജിക്കാതെ പറയുവാൻ കാരണം അവർ സ്വർഗ്ഗിയമായതിനെ തന്നെ കാംഷിച്ചതു കൊണ്ടാണ്... എന്നാൽ ലോത്തിന്റെ ഭാര്യ വിട്ടുപോന്നതിനെ ഓർത്തു മടങ്ങിപ്പോയാലോ എന്നു ചിന്തിച്ചു...പരിണിതഫലം നാം അറിയുന്നു. ഒരിക്കൽ അശുദ്ധിയെന്നു കണ്ടു വിട്ടു കളഞ്ഞത് പിന്നിടെപ്പോഴെങ്കിലും കുഴപ്പമില്ലായെന്ന രീതിയിൽ തിരികെ പ്രാപിച്ചാൽ അവരുടെ ദൈവമെന്നു പറയുവാൻ ദൈവം അഭിമാനിക്കയില്ല...എന്റെ മകനാണ് അത് എന്ന് അഭിമാനത്തോടെ എപ്പോഴാണ് ഒരു പിതാവ് തന്റെ മകനെ കുറിച്ച് പറയുന്നത്, അവൻ അപ്പനു പ്രസാദമുള്ളതു ചെയ്യുമ്പോഴാണ്. പ്രിയമുള്ളവരേ, നമ്മെ ചൂണ്ടിയും അഭിമാനത്തോടെ ദൈവം പറയുവാൻ അവസരം കൊടുക്കാം...അങ്ങനെ കർത്താവിന്റെ പ്രസാദമുള്ള മക്കളായി ജീവിക്കാം...
0 Responses to "അധികം നല്ലത്"
Leave a Comment