ശാശ്വത മാർഗ്ഗത്തിലേക്കു നയിക്കപ്പെടുവാനുള്ള ആഗ്രഹം
വ്യസനത്തിനുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്ന് നോക്കി ശാശ്വത മാർഗ്ഗത്തിൽ നടത്തുവാൻ ദൈവത്തോടു അപേക്ഷിക്കുവാൻ ധൈര്യം കാട്ടിയ പഴയനിയമ ഭക്തനാണ് ദാവീദ്. നൂറ്റിമുപ്പൊത്തൊൻപതാം സങ്കീർത്തനത്തിലാണ് ദാവീദ് ഇതു ആവശ്യപ്പെടുന്നത്. ആ സങ്കീർത്തനം വായിക്കുമ്പോൾ മനസ്സിലാകും എന്തുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നത് എന്ന്. "എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു. യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല. ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു." ഇതാണ് കാര്യം...ഞാൻ എന്നെ അറിയുന്നതിൽ ഉപരിയായി എന്നിൽ എന്തുണ്ടെന്നു ദൈവം അറിയുന്നു...എന്നിൽ ഒളിഞ്ഞു കിടക്കുന്ന വ്യസനത്തിനുള്ള കാര്യം അത് പുറത്തുവരണമെങ്കിൽ നീ എന്നെ ശോധന ചെയ്തെങ്കിലേ മതിയാകുകയുള്ളു... എന്നെ പരീക്ഷണത്തിലൂടെ കടത്തിവിട്ടെങ്കിൽ മാത്രമേ എന്റെ നിനവുകൾ എന്താണെന്നു ഞാൻ അറിയുകയുള്ളൂ...അല്ലെങ്കിൽ ഞാൻ മാത്രം വിശുദ്ധനെന്നും മറ്റുള്ളവരെല്ലാം അശുദ്ധരെന്നും എനിക്ക് തോന്നും...കർത്താവെ എന്നിൽ ഒളിഞ്ഞു കിടക്കുന്ന എല്ലാ സ്വഭാവ വൈകൃതങ്ങളും എന്നെ മനസ്സിലാക്കി അവയിൽ നിന്ന് ഒഴിഞ്ഞിരിക്കുവാൻ എന്നെ സഹായിക്കണമേ എന്ന് നമുക്കും ധൈര്യത്തോടെ പ്രാർത്ഥിക്കാം...
0 Responses to "ശാശ്വത മാർഗ്ഗത്തിലേക്കു നയിക്കപ്പെടുവാനുള്ള ആഗ്രഹം"
Leave a Comment