നിത്യജീവൻ
സകലവും വിട്ടു അനുഗമിക്കുന്ന ഞങ്ങൾക്കു എന്തു കിട്ടും എന്ന ചിന്ത വരുന്നിടത്താണ്, ആത്മീയ ജീവിതത്തിന്റെ തളർച്ച ആരംഭിക്കുന്നത്. വിശ്വാസ ജീവിതത്തിൽ വർഷങ്ങളുടെ കണക്കുകൾ അവകാശപ്പെടുമ്പോൾ സ്വഭാവികമായും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചോദ്യമാണ്, എനിക്ക് എന്തു കിട്ടും? ഞാൻ ദൈവസന്നിധിയിൽ നിൽക്കുവാൻ യോഗ്യനല്ല എന്ന ഏറ്റുപറച്ചിലീലാണ് നാം രക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രവർത്തികളിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാം എന്ന ചിന്ത എപ്പോഴോ ഉള്ളിൽ കയറുമ്പോഴും, ബന്ധത്തിൽ ഉലച്ചിൽ തട്ടുമ്പോഴുമാണ് നാം കണക്കുകൾ നിരത്തുന്നത്. പിൻപേ വന്നവനും ഒരേ പരിഗണനയാണ് ലഭിക്കുന്നത് എന്ന ചിന്തയും ബന്ധങ്ങളിൽ ഉലച്ചിൽ വരുത്തും. നിത്യജീവൻ വാഗ്ദാനം ചെയ്താണ് ദൈവം നമ്മെ തന്റെ രാജ്യത്തിലേക്ക് ക്ഷണിക്കുന്നത്. നിത്യ ജീവൻ മറന്നു എനിക്ക് എന്തു ലഭിക്കുമെന്ന ചോദ്യം കർത്താവിന്റെ ഹൃദയത്തെ വേദനിപ്പിയ്ക്കും. പ്രിയമുള്ളവരേ, നിത്യജീവൻ എന്ന ദൈവിക വാഗ്ദാനം മാത്രമാകട്ടെ നമ്മുടെ ലക്ഷ്യം. അതിനായി തന്നെ പ്രവർത്തിക്കാം. ദൈവമഹത്വം നമ്മുടെ ജീവിതത്തിലൂടെ നിവർത്തിയാകുന്ന വർഷമായി ഈ പുതു വർഷം തീരട്ടെ ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
0 Responses to "നിത്യജീവൻ"
Leave a Comment