ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു
"ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു."
യേശു കർത്താവിന്റെ ക്രൂശീകരണ സമയത്തു പീലാത്തോസിന്റെ ന്യായ വിസ്താര സഭയിൽ നിന്നു ഹെരോദാവിന്റെ അടുത്തേക്ക് കൊണ്ടുവന്ന യേശുവിനെ ഹെരോദാവ് കണ്ടപ്പോൾ വളരെയേറെ സന്തോഷിച്ചു. ഹെരോദാവ് സന്തോഷിക്കുവാനുള്ള കാരണം യേശു എന്തെങ്കിലും അടയാളം കാണിക്കുമെന്ന് ആശിച്ചിട്ടാണ്. എന്നാൽ ഹെരോദാവിന് നിരാശപ്പെടേണ്ടി വന്നു. യേശുവിനെ രക്ഷകനായോ കർത്താവായോ കാണുവാൻ അല്ലായിരുന്നു അദ്ദേഹത്തിന് താല്പര്യം. അത്ഭുതമോ അടയാളമോ കണ്ടു സന്തോഷിക്കുവാനായിരുന്നു.
പലപ്പോഴും നാമും അറിഞ്ഞും അറിയാതെയും ചെയ്യുന്ന വലിയ ഒരു അബദ്ധമാണ് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്ന യേശുവിനെ കണ്ടു സന്തോഷിക്കുവാൻ. പരിണിത ഫലം ആ അത്ഭുതം നമ്മെ സന്തോഷിപ്പിക്കുമെങ്കിലും യേശു എന്ന കർത്താവിൽ, യേശു എന്ന രക്ഷകനിൽ, യേശു എന്ന പ്രാണ പ്രിയനിൽ നമുക്ക് സന്തൊഷിക്കുവാൻ കഴിയുകയില്ല എന്നുള്ളത്.
അടയാളം കണ്ടു സന്തൊഷിക്കുവാൻ ആഗ്രഹിച്ച ഹെരോദാവിന് അത് സാധിക്കാതെ വന്നപ്പോൾ യേശുവിനെ തന്റെ പടയാളികളോടൊപ്പം കൂടി പരിഹസിച്ചു നിസ്സാരനാക്കി കളഞ്ഞു.
പ്രിയമുള്ളവരേ, നാമും നമ്മുടെ ജീവിതത്തിൽ യേശു കർത്താവു ചെയ്യുന്ന അടയാളങ്ങളോ അത്ഭു തങ്ങളോ കണ്ടു സന്തോഷിക്കുവാനാണോ ആഗ്രഹിക്കുന്നത്. അതോ യേശു എന്ന രക്ഷകനും കർത്താവും എന്ന നിലയിലാണോ നാം അവനിൽ സന്തോഷിക്കുന്നത്.
നമ്മുടെ സന്തോഷത്തിന്റെ കാരണം കർത്താവു മാത്രമായിരിക്കട്ടെ...
0 Responses to "ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു"
Leave a Comment