ജാഗ്രതൈ ...
ജാഗ്രത കുറവിന്റെ വലിയഉദാഹരണമാണ് മത്തായി സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ കർത്താവു നമ്മെ പരിചയപ്പെടുത്തുന്ന ബുദ്ധിയില്ലാത്ത കന്യകമാർ. വിളക്കോടുകൂടി എണ്ണ എടുക്കുവാൻ മറക്കുന്നവർ. മണവാളൻ വരുന്ന നാഴികയിൽ എണ്ണ തേടിയിറങ്ങുന്നവർ. തിരികെ വരുമ്പോഴേക്കും അവരുടെ മുൻപിൽ എന്നന്നേക്കുമായി സ്വർഗ്ഗരാജ്യത്തിന്റെ വാതിൽ അടഞ്ഞു...
പ്രിയപ്പെട്ടവരേ, ജാഗ്രതയില്ലായ്മ, കുഴപ്പമില്ല, സാരമില്ല, നാളെയാകട്ടെ ഇത്യാദി സ്ഥിരം പല്ലവികൾ നമ്മെ കൊണ്ടെത്തിക്കുന്നത് നരകത്തിലേക്കായിരിക്കും. പുറത്തുനിന്നു നോക്കുന്നവർക്ക് നമ്മുടെ കയ്യിൽ വിളക്കു കണ്ടേക്കാം... വിളക്കോടുകൂടി എണ്ണയില്ലായിരുന്നുവെന്ന് നാം പോലും മറന്നുപോയിട്ടുണ്ടാകും...
വെളിച്ചമാകുവാനാണ് കർത്താവു നമ്മെ വിളിച്ചിരിക്കുന്നത്. വെളിച്ചമാകാത്തവരെ നോക്കി ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് മണവാളന് പറയേണ്ടി വരും... ജാഗ്രതൈ ...
0 Responses to "ജാഗ്രതൈ ..."
Leave a Comment