നിർബന്ധിച്ചാൽ വാങ്ങാമോ?
നിർബന്ധിച്ചാൽ വാങ്ങാമോ? അപേക്ഷിച്ചു. വാങ്ങുവാൻ നിർബന്ധിച്ചു, എലീശാ പറഞ്ഞു ഞാൻ "സേവിച്ചു നിൽക്കുന്ന യഹോവയാണെ ഞാൻ ഒന്നും കൈക്കൊൾകയില്ല." നയമാൻ എലീശായെ നിർബന്ധിച്ചിട്ടും വാങ്ങിയില്ല. നയമാൻ കൊണ്ടുവന്ന വെള്ളിയുടെയും പൊന്നിന്റെയും ഇന്നത്തെ വില മൂന്നര മില്യൺ ഡോളറാണ്, മുപ്പതു കോടി ഇന്ത്യൻ രൂപ. വെറുതെ ഓഫർ ചെയ്തതല്ല. ഒരിക്കലും മാറുവാൻ സാധ്യത ഇല്ലാത്ത കുഷ്ഠരോഗം സൗഖ്യമായതിന്റെ സന്തോഷത്തിനു കൊടുത്തതാണ്. പണം അതിന്റെ സംഖ്യ എത്ര കൂടുതലായാലും ഉപേക്ഷിക്കുവാൻ തയ്യാറാകാത്തിടത്തോളം ദൈവത്തെ സേവിക്കുന്നവനാണെന്നു നമുക്ക് പൂർണ്ണമായും പറയുവാൻ സാധിക്കുകയില്ല. പണത്തോടുള്ള മോഹം പണത്തിന്റെ സേവകരായി നമ്മെ മാറ്റുന്നതിനാലാണ് ഉപേക്ഷണം എന്ന ശിഷ്യത്തിലേക്കു നമുക്ക് എത്തപ്പെടുവാൻ സാധിക്കാത്തത് . പണത്തിന്റെ ഇനിഷ്യൽ അനീതിയെന്നാണ് . അതിന്റെ യഥാർത്ഥ നാമം മാമോനെന്നും. അവന്റെ പാസ്സ്പോർട്ടിലെ പേര് "അനിതിയുള്ള മാമോൻ" എന്നും. ആ പേര് നമെത്ര പ്രാവശ്യം ഗസറ്റിൽ പരസ്യം ചെയ്തു മാറ്റുവാൻ ശ്രമിച്ചാലും മാറ്റി മറ്റൊരു പേര് നൽകുവാൻ സാധിക്കുകയില്ല. പല പ്രാവശ്യം നാം ആ പേര് മാറ്റിയിടുവാൻ നോക്കി പരാജയപ്പെട്ടു. ആകാശവും ഭൂമിയും മാറിയാലും കർത്താവിന്റെ വായിൽ നിന്നു വരുന്ന വചനങ്ങൾക്കു മാറ്റമുണ്ടാവില്ല. ഗേഹസി അനീതിയുള്ള മാമോന്റെ പേര് മാറ്റുവാൻ ശ്രമിച്ചു പരാജിതനായി. ബിലെയാം പരാജയപ്പെട്ടു. ആഖാന്‍ തോൽവിയേറ്റു വാങ്ങി. യൂദാ അമ്പേ പരാജയപ്പെട്ടു. അനന്യാസും സഫീരയും ശ്രമിച്ചു കാലിടറി വീണു. പൗലോസ് അപ്പോസ്തോലന്റെ ഉറ്റ സ്‌നേഹിതൻ ദേമാസ് മാമോന്റെ കെണിയിലകപ്പെട്ടു പരാജിതനായി. ഇന്നും നമ്മിൽ പലരും പണത്തിന്റെ ഇനിഷ്യൽ തിരുത്തുവാനായി ഗസറ്റിൽ പരസ്യം ചെയ്തിട്ടു കാത്തിരിക്കുകയാണ്. കഴിയുമെങ്കിൽ അവനു പിടികൊടുക്കാതെ ഓടിയൊളിക്കുക. ഒരിക്കൽ പിടിയിലകപ്പെട്ടാൽ കരകയറുവാൻ പ്രയാസമാണ്. ഒട്ടകം എങ്ങനെയെങ്കിലും സൂചി കുഴയിലൂടെ മറുപുറം ചെല്ലും. മറുപുറം കയറുവാൻ സാധ്യമാകാതെ പണത്തെ സ്‌നേഹിക്കുന്ന നാം ഇക്കരെ തന്നെ കാത്തു നിൽക്കും. മനോഹരമായ ഒരു പാട്ടിന്റെ വരികൾ ഇങ്ങനെയാണ് എഴുതിയ ആൾ അവസാനിപ്പിക്കുന്നത്.
“ ഒരുനാൾ നശ്വരലോകം
വിട്ടുപിരിയും നാമതിവേഗം
അങ്ങേക്കരയിൽ നിന്നും
നാം നേടിയെതെന്തെന്നു അറിയും
ലോകം വെറുത്തോർ വില നാമന്നാളറിയും”.
എലീശായുടെ മറുപടിയുടെ അർത്ഥമിതായിരുന്നു ഞാൻ സേവിക്കുന്നത് മാമോനെയല്ല, ഞാൻ സേവിക്കുന്നത് യഹോവയാണ്. ജീവനുള്ള ദൈവത്തെ സേവിക്കുന്നതിനു എനിക്കു നിന്റെ പണമാവശ്യമില്ല. അങ്ങനെ മേടിക്കുന്നവരുണ്ടാകും ഒരു പക്ഷേ എന്റെ ശിഷ്യഗണത്തിലും. ഞാൻ ആ കൂട്ടത്തിലല്ല.
0 Responses to "നിർബന്ധിച്ചാൽ വാങ്ങാമോ?"
Leave a Comment