ആത്മാവിന്റെ ഫലം-സ്നേഹം
"ആത്മാവിന്റെ ഫലം"
ആത്മാവിന്റെ ഫലമായ സ്നേഹം, സന്തോഷം, സമാധാനം എന്നിവ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും ദീർഘക്ഷമ, ദയ, പരോപകാരം എന്നിവ മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിലും വിശ്വസ്തത, സൗമ്യത, ഇന്ദ്രിജയം എന്നിവ നാം നമ്മോടു നേരിട്ടുള്ള ബന്ധത്തിലും തരം തിരിക്കുന്നു. ഈ ആത്മാവിന്റെ ഫലം നമ്മിൽ വെളിപ്പെടണമെങ്കിൽ, യേശുവിന്റെ സ്വഭാവം നമ്മിൽ വെളിപ്പെടണമെങ്കിൽ നമ്മിലുള്ള ജഡ സ്വഭാവത്തെ മരിപ്പിച്ചേ മതിയാകു...നമുക്കും ഒരുമിച്ചു ഏറ്റു പറയാം "ഞാൻ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു ഇനി ജീവിക്കുന്നതു ഞാൻ അല്ല, ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നത് "
സ്നേഹം
സ്നേഹത്തിന്റെ വർണ്ണനക്കു അതിരുകളില്ല....
സ്പർദിക്കില്ല, നിഗളിക്കില്ല, അഹങ്കരിക്കില്ല, അയോഗ്യമായി നടക്കില്ല, സ്വാർത്ഥം അന്വേഷിക്കില്ല, ദേഷ്യപ്പെടില്ല, എല്ലാരോടും ക്ഷമിക്കും, അനീതി കണ്ടാൽ സന്തോഷിക്കില്ല,ദോഷത്തിന്റെ കണക്കെഴുതി വയ്ക്കില്ല...എത്ര എത്ര ഗുണങ്ങൾ...അതെ "സ്നേഹം" എല്ലാ വരങ്ങളുടെയും മുകളിൽ നിൽക്കുന്നത്....സ്നേഹം അതിശ്രെഷ്ട്ടമായ ഒരു മാർഗ്ഗം....സ്നേഹം കൊണ്ടു നേടുവാൻ പറ്റാത്തതായി ഒന്നുമില്ല...
....1 യോഹന്നാൻ 3:1 "കാണ്മിൻ നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു". അതെ നമ്മെ ഒന്നു ദൈവമക്കളാക്കി എടുക്കുവാൻ പിതാവ് എത്ര വലിയ ത്യാഗമാണ് എടുത്തത് . സ്നേഹത്തിനു ഭയമില്ല, ഭയത്തിനു ദണ്ടനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കി കളയുന്നു . ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല. തന്റെ പ്രാണൻ പോകുന്നത് ഭയപ്പെടാതെ സ്നേഹം എന്താണന്നു നമ്മെ പഠിപ്പിക്കേണ്ടതിനു അവൻ തന്റെ പ്രാണനെ മരണത്തിനു ഒഴുക്കി കളഞ്ഞു.
പ്രാകിതരും അപരിഷ്കൃതരും മായ നമ്മെ , അന്നിയോന്നിയം ദുഷിച്ചും, വെറുത്തും നശിച്ചും നശിപ്പിച്ചും, തിന്നുക കുടിക്കുക ആനന്ദിക്കുക നാളെ ചാകുമല്ലോ, എന്നു പഠിച്ചിരുന്ന പഠിപ്പിച്ചിരുന്ന നമ്മെ മാറ്റി ചിന്ദിക്കുവാൻ സഹായിച്ചതു , സ്നേഹം എന്തെന്നുള്ള തിരിച്ചറിവ് തന്നതു യേശുവിന്റെ ക്രൂശിലെ മരണമാണ്.1 യോഹന്നാൻ 3:16 പറയുന്നത് അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചു കൊടുത്തതിനാൽ നാം സ്നേഹം എന്തെന്നു അറിഞ്ഞിരിക്കുന്നു.
നാം നീതിമാന്മാരായതു കൊണ്ടല്ല യേശു നമുക്കുവേണ്ടി മരിച്ചത്, നാം യേശുവിനു ഗുണം ചെയ്തതു കൊണ്ടുമല്ല, നാം പാപികളായിരിക്കുമ്പോൾ തന്നെ അവൻ നമുക്കുവേണ്ടി മരിക്കയാൽ അവനു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു.. ദൈവത്തിന്റെ നീതിയും ദൈവത്തിന്റെ സ്നേഹവും സമന്വയിക്കുന്ന സംഗമസ്ഥാനം കാൽവരി ക്രൂശാണ്.. "അഗപ്പേ" ദൈവത്തിന്റെ സ്വഭാവമാകുന്ന ദൈവത്തിൽ അടങ്ങിയിരിക്കുന്ന നാം ആയീരുന്ന അവസ്ഥയിൽ തന്നെ നമ്മെ സ്നേഹിച്ച പരിമിതികളില്ലാത്ത സ്നേഹം...പ്രാർത്ഥിക്കാം കർത്താവെ പരിമിതികളില്ലാതെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹം എന്നിലൂടെ വെളിപ്പെടുവാൻ സഹായിക്കണമേ...
0 Responses to "ആത്മാവിന്റെ ഫലം-സ്നേഹം"
Leave a Comment