കഷ്ടതകളിലൂടെയുള്ള വിശുദ്ധികരണം

Posted on
9th Jun, 2025
| 0 Comments

വേഗത കൂടിയ ഒരു ലോകത്താണ് നാമിപ്പോൾ ആയിരിക്കുന്നത്. ചടുലത എല്ലാ മേഖലയിലും അനിവാര്യമായിരിക്കുന്നു. വേഗത്തിൽ കാര്യങ്ങളെ സമീപിക്കുവാൻ കഴിയുന്നവരൊഴിച്ചു ബാക്കിയെല്ലാത്തിനേയും അവഗണിക്കുന്ന ലോകം കൂടി രൂപപ്പെട്ടുകഴിഞ്ഞു. ബലഹീനമായ സകലത്തെയും നാമാവശേഷമാക്കണമെന്നും ബലമുള്ളതും പ്രയോജനമുള്ളതു മാത്രം മതിയെന്നും ഉള്ള കാഴ്ചപ്പാട് ലോക സൃഷ്‌ടി മുതൽ ഇങ്ങോട്ടു ഉണ്ടെങ്കിലും ആധുനിക നൂറ്റാണ്ടിൽ ഹിറ്റ്ലറിലൂടെയാണ് ലോകമതിന്റെ തീവ്രമായ തലം കണ്ടത്. ഒരു ദൈവപൈതലിനെ സംബന്ധിച്ചു ദൈവത്തിന്റെ പരിജ്ഞാനത്തിലേക്കു പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന ഒരാളുടെ ജീവിതത്തിൽ വിശുദ്ധീകരണം ആണ് ദൈവം ആഗ്രഹിക്കുന്ന ഇഷ്ടം എന്നു മനസ്സിലാക്കുന്ന ഒരാൾക്ക് വേഗത്തിൽ നമ്മുടെയുള്ളിലും ഇതിന്റെ ശേഷിപ്പുകൾ ഉണ്ടെന്നു  മനസ്സിലാക്കുവാൻ കഴിയും. സഹിഷ്ണതയെന്ന ദൈവ വാഗ്‌ദത്തം പ്രാപിക്കുവാൻ അത്യന്താപേക്ഷിതമായ സ്വഭാവം കഷ്ടതയുടെ നടുവിൽ നമുക്കു…

Continue Reading »

സേവനവും കല്പനയും 

Posted on
9th Jun, 2025
| 0 Comments

"ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല." (ലൂക്കോസ്  15 :29 )

സേവനത്തിന്റെ തിരക്കിനിടയിലും ലംഘിക്കപ്പെടരുതാത്ത കല്പനകൾക്കിടയിലും സഹോദരന്റെ ഓർമ്മ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ ഒരു പാവം ജേഷ്ഠന്റെ കഥയാണ് ലൂക്കോസിന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഉപമ.  മുടിയനായ പുത്രന്റെ കഥയായിട്ടാണ് ലോകം മുഴുവനും അറിയപ്പെടുന്നതെങ്കിലും ജേഷ്ഠൻ തന്നെയാണ് കേന്ദ്രകഥാപാത്രം. പല രക്ഷിക്കപ്പെട്ട ഭവനത്തിലും ഈ കഥാപാത്രത്തെ കാണാമെന്നുള്ളതുകൊണ്ടാണ് ഞാൻ ഇവരുടെ തന്നെ പുറകെ കൂടിയിരിക്കുന്നത്. ഈ ഉപമയുടെ റിസേർച്ച് നടന്നിട്ടുണ്ടത്രെ. ചിലരൊക്കെ phd ഈ ഉപമയുടെ റിസേർച്ചിലൂടെ നേടിയിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഉപമകളിൽ ഏറ്റവും മുന്നിട്ട സ്ഥാനം ഈ ഉപമ അലങ്കരിക്കുന്നുണ്ടെന്നുള്ളതിൽ സംശയം ഏതുമില്ല.…

Continue Reading »

ഒരു ദിവസവും വേറെ ആയിരം ദിവസവും

Posted on
1st Apr, 2025
| 0 Comments

ഞാൻ ഓഫീസിൽ പോകുന്ന വഴി ക്ലോക്ക് ടവറിന്റെ മുൻപിലെ ട്രാഫിക് സിഗ്നലിനടുത്തു കുറച്ചേറെ പുൽത്തകിടിയുണ്ട്. ബസിൽ ഇരുന്നുള്ള ആ കാഴ്ച മനോഹരമാണ്. മനുഷ്യകരങ്ങളുടെ കൈകടത്തുള്ളതിനാൽ വശ്യത കുറവാണെങ്കിലും മെട്രോ നഗരത്തിനു അനുയോജ്യമായ ആസൂത്രണവും പരിപാലനവും വേറിട്ടതാണ്. പുൽത്തകിടിന്റെ വശ്യത വർണ്ണനാതീതമെങ്കിലും എന്റെ ആകർഷണ വലയത്തിനകത്തുള്ളതു പുൽത്തകിടിയിലും ഒരു പടി മുകളിലുള്ള കുഞ്ഞു പക്ഷിക്കൂട്ടങ്ങളാണ്. എന്തു ഓമനത്തമാണന്നോ ! ബസിന്റെ ചില്ലുകൾക്കിടയിൽ കൂടെ കൈകൾ നീളുമായിരുന്നെങ്കിൽ അതിന്റെ ഓമനത്തമുള്ള ദേഹത്തു ഞാൻ എന്റെ വിരലോടിക്കുമായിരുന്നു. കുരുവികളാണ്. പഠനം പറയുന്നത് ഇതിന്റെ ജീവചക്രം ഒരു വ്യാഴവട്ടമാണെന്നാണ്. അങ്ങനെ ജീവിച്ചിരുന്നവർ കുറവത്രെ. എന്റെ നിരീക്ഷണമല്ല . രണ്ടോ മൂന്നോ വർഷം കൊണ്ടു ബഹുഭൂരിപക്ഷവും കാലയവനിയിൽ മറയുമത്രെ. മൂന്നുവർഷം…

Continue Reading »

Previous Posts