ആഹാബിനോടു സംബന്ധം കൂടുമ്പോൾ...

Posted on
7th Jul, 2019
| 0 Comments

ആഹാബിനോടു സംബന്ധം കൂടുമ്പോൾ...

വായനാഭാഗം 2 ദിനവൃത്താന്തം 17-21

യഹൂദാ രാജാവായിരുന്ന ആസയുടെയും അസൂബയുടെയും മകനായാണ് യഹോശാഫാത്തു ജനിക്കുന്നത്. ആസയുടെ മരണശേഷം യഹൂദയിലെ രാജാവായി സ്ഥാനമേൽക്കുമ്പോൾ യഹോശാഫാത്തിനു വയസ്സു മുപ്പത്തഞ്ചായിരുന്നു. ഇരുപത്തിയഞ്ചു വർഷം യെരുശലേം ആസ്ഥാനമാക്കി അദ്ദേഹം യഹൂദയെ ഭരിച്ചു. ആസയെന്ന തന്റെ പിതാവിനോടൊപ്പം കിടപിടിക്കുന്ന ഭരണ സാമർഥ്യം യഹോശാഫാത്തു തെളിയിച്ചു.

ആസ ദൈവാശ്രയത്തിൽ ജീവിച്ച ആദ്യകാലങ്ങളെപ്പോലെ ഒട്ടുമിക്ക സമയങ്ങളിലും ജീവിക്കുവാൻ യഹോശാഫാത്തിനു സാധിച്ചു. തന്റെ രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളും, ആസ സമ്പാദിച്ച പട്ടണങ്ങളും സംരക്ഷിക്കുവാനും, പാലിക്കുവാനും യഹോശാഫാത്തു വ്യഗ്രത കാണിച്ചു.

യിസ്രായേൽ പിന്തുടർന്നുവന്ന ആചാരങ്ങളിൽ തട്ടിവീഴാതെ, ദൈവകല്പനകൾക്കു പ്രാധാന്യം നൽകുവാൻ യഹോശാഫാത്തിനു സാധിച്ചു. ദൈവവഴികൾ തികവുള്ളതെന്നു മനസ്സിലാക്കിയ യഹോശാഫാത്തു, പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും നീക്കി…

Continue Reading »