അനീതിയുള്ള കാര്യസ്ഥനും അനീതിയുള്ള മാമോനും
വളരെ ഉത്സാഹിയും കർമ്മനിരതനുമായ മനുഷ്യനാണ് മൂന്നുനാലു ദിവസമായി വീട്ടിൽ തന്നെ കുത്തിയിരിക്കുന്നത്. ചാരുകസേരയിൽ വിഷണ്ണനായി ഒരേയിരുപ്പാണ്. നേരം പരപരാ വെളുക്കുന്നതിനു മുൻപേ പോയി രാത്രിയേറെ വൈകി വന്നു കൊണ്ടിരുന്ന മനുഷ്യനാണ്. ഇതെന്തു പറ്റി, എന്തെങ്കിലും ചോദിക്കാമെന്നു വച്ചാൽ മൂക്കത്താണ് ശുണ്ഠി. ചീത്ത കേട്ടാലും വേണ്ടില്ല, ഇതിങ്ങനെ വിട്ടാൽ ശരിയാകില്ലല്ലോ."
തന്നെ ജോലിയിൽ നിന്നും പുറത്താക്കിയ (പിരിച്ചുവിടപ്പെട്ട) കാര്യം ഇതുവരെയും ഭാര്യയോടുപോലും പറഞ്ഞിട്ടില്ല. മുൻപോട്ടു ജീവിക്കുവാൻ ഒരു വഴി എത്ര ആലോചിച്ചിട്ടും തെളിയുന്നില്ല. കൂലിപ്പണിയെടുത്തു കുടുംബം പോറ്റുവാനാണേൽ അതിനുള്ള ത്രാണി ഇനിയും ഈ ശരീരത്തിനുണ്ടോ എന്നു തോന്നുന്നില്ല. കിളയ്ക്കുവാനുള്ള ആരോഗ്യം ഇല്ല. നല്ല സമയങ്ങൾ എല്ലാം ശരീരമനങ്ങാതെയുള്ള പണിയായതിനാൽ ആരോഗ്യം എല്ലാം നഷ്ടമായി കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവരുടെ…
Continue Reading »