കവിത

Posted on
15th Sep, 2020
| 0 Comments

ഒരു കണ്ണിനും ദയയില്ലാത്തതായി എന്നു തോന്നാം.

കരുണ വറ്റിയ മുഖങ്ങളെ വഴിയാത്രയിൽ ഉടനീളം കണ്ടെത്താം.

ചാട്ടവാറിന്റെ ശീൽക്കാരം പുറത്തെ ഉഴവു ചാലാക്കാം.

ചെയ്യാത്ത കുറ്റങ്ങൾ നിരത്തി പരിഹസിക്കാം...

മരിക്കേണ്ടവനെന്ന ശബ്‌ദം ഉയർന്ന കണ്ഠം

ഇന്നലെ കൈപിടിച്ചുവർത്തിയവന്റേതെന്നു തിരിച്ചറിയാം...

മുഖത്ത് പാറി വീണ തുപ്പൽ സ്‌നേഹിതന്റെതാണല്ലോ എന്നു നെടുവീർപ്പെടാം...

കാൽവറിയിലേക്കുള്ള ദൂരം ഇനിയും അകലെയല്ലെന്നു തിരിച്ചറിയാം...

നീർചാലുകളായി ഒഴുകിയ കൺപീലികൾക്കിടയിൽ

നസ്രായന്റെ മുഖം ദർശിക്കാം...

Continue Reading »

ശാശ്വത മാർഗ്ഗത്തിലേക്കു നയിക്കപ്പെടുവാനുള്ള ആഗ്രഹം

Posted on
10th Sep, 2020
| 0 Comments

വ്യസനത്തിനുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്ന് നോക്കി ശാശ്വത മാർഗ്ഗത്തിൽ നടത്തുവാൻ ദൈവത്തോടു അപേക്ഷിക്കുവാൻ ധൈര്യം കാട്ടിയ പഴയനിയമ ഭക്തനാണ് ദാവീദ്. നൂറ്റിമുപ്പൊത്തൊൻപതാം സങ്കീർത്തനത്തിലാണ് ദാവീദ് ഇതു ആവശ്യപ്പെടുന്നത്. ആ സങ്കീർത്തനം വായിക്കുമ്പോൾ മനസ്സിലാകും എന്തുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നത് എന്ന്. "എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.  യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല. ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു." ഇതാണ് കാര്യം...ഞാൻ എന്നെ അറിയുന്നതിൽ ഉപരിയായി എന്നിൽ എന്തുണ്ടെന്നു ദൈവം അറിയുന്നു...എന്നിൽ ഒളിഞ്ഞു കിടക്കുന്ന വ്യസനത്തിനുള്ള കാര്യം അത് പുറത്തുവരണമെങ്കിൽ…

Continue Reading »

അധികം നല്ലത്

Posted on
3rd Sep, 2020
| 0 Comments

"അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ. അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ." 

വിട്ടുപോന്നതിനേക്കാൾ മേൽത്തരമായതാണ് നമ്മെ കാത്തിരിക്കുന്നതെന്ന ബോധ്യമില്ലതാണ് ഇറങ്ങിതിരിച്ചെതെങ്കിൽ മടങ്ങിപോകുക തന്നെ ചെയ്യും. ലോകത്തിനെ കാംഷിച്ചറങ്ങിയതുകൊണ്ടു സ്വർഗ്ഗിയമായതിനെ കാണുവാനുള്ള ദർശനം നമുക്ക് നഷ്ടപ്പെടും. അധികം നല്ലതു എന്നു തിരിച്ചറിഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇപ്പോഴുള്ളതിനേക്കാൾ മെച്ചമായതു, ഭൗമികമായതല്ല സ്വർഗ്ഗിയമായതു തന്നെ  കാംഷിക്കുന്നവരിൽ കൂടി മാത്രമേ, പ്രത്യാശിക്കുന്നവരിൽ കൂടി മാത്രമേ, ദൈവം ലജ്ജിക്കാതെ അവരുടെ ദൈവം എന്ന് പറയുവാൻ അഭിമാനിക്കുകയുള്ളു....പ്രിയമുള്ളവരെ, മോശ…

Continue Reading »

Previous Posts Newer Posts