വന്നു തിരിച്ചു ചേർക്കാമെന്ന വാഗ്‌ദത്തം
ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തു കൊള്ളും. നമ്മുടെ കർത്താവിന്റെ ഏറ്റവും വലിയ വാഗ്‌ദത്തങ്ങളിൽ ഒന്നാണ് ഇത്. നമ്മുടെ ഹൃദയത്തെ ത്രസിപ്പിക്കുന്നതും ഇഷ്ടം വർദ്ധിപ്പിക്കുന്നതും ക്ഷമയോടെ കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്നതുമായ വാഗ്‌ദത്തം. ഇത്രയും വലിയ ഒരു ഉറപ്പു നമ്മുടെ ഉള്ളിൽ കിടന്നിട്ടാണ് പലപ്പോഴും വാഗ്‌ദത്തം ഇല്ലാത്തവരെ പോലെ നാം പ്രവർത്തിക്കുന്നത്. ഈ നശിക്കുന്ന ലോകത്തിനു വേണ്ടിയുള്ള പോരാട്ടവും ഇവിടെ പേരു നിലനിർത്തുവാനുമുള്ള നമ്മുടെ നെട്ടോട്ടവും ഇത്രയും വലിയ വാഗ്‌ദത്തം നമ്മുടെ ഉള്ളിൽ ഉള്ളപ്പോഴാണ് എന്നു ഓർക്കുമ്പോൾ നമ്മെത്തന്നെ പലപ്പോഴും ലജ്ജിതരാക്കി തീർക്കും.
പ്രിയമുള്ളവരേ, മേൽപ്പറഞ്ഞ വാക്യം അതിരുകളില്ലാത്ത ആനന്ദം നമുക്ക് പകർന്നു കിട്ടുന്നതാണ്. I will come again and will take you to myself, that where I am you may be also.
ആരെയെങ്കിലും പറഞ്ഞു വിട്ടു അവരെ ഇവിടെ ഞാൻ ഇരിക്കുന്നിടത്തേക്കു വിളിച്ചു കൊണ്ടു വാ എന്നു പറഞ്ഞു അയക്കുകയല്ല, പ്രത്യുത കർത്താവു തന്നെ വന്നു കർത്താവു തന്നെ വിളിച്ചു കൊണ്ട് പോകും അവന്റെ ഭവനത്തിലേക്ക് ... ഈ മഹത്വകരമായ വാഗ്‌ദത്തം കിടക്കുമ്പോഴും വേറെ എന്തിന്റെയെങ്കിലും പുറകെ പോയിട്ടുണ്ടെങ്കിൽ മടങ്ങി വരാം... കർത്താവു നമ്മെ സഹായിക്കട്ടെ ...
0 Responses to "വന്നു തിരിച്ചു ചേർക്കാമെന്ന വാഗ്‌ദത്തം"
Leave a Comment