മുഖപക്ഷം ഇല്ലാത്ത ദൈവം
"മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ." പത്രോസ് അപ്പോസ്തോലന്റെ ലേഖനത്തിലെ ഉദ്ധരിണിയാണിത്. പലപ്പോഴും നാം പാപം ചെയ്യുവാൻ, മനഃപൂർവ്വം തെറ്റുകൾ വരുത്തുമ്പോൾ , നമ്മുടെ ചിന്തയാണ് ദൈവം നമ്മുടെ സ്വന്തമല്ലേ, ഞാൻ ഒരിക്കൽ രക്ഷിക്കപെട്ടതല്ലേ , ഞാൻ അവന്റെ കല്പന അനുസരിച്ചതല്ലേ, അതുകൊണ്ടു എനിക്ക് പൊത്തുവരുത്തം ഉണ്ട് എന്നൊക്കെ . യിസ്രായേൽ അങ്ങനെയാണ് ചിന്തിച്ചിരുന്നത് . ലോകത്തിൽ വച്ച് ഞങ്ങളെ മാത്രം സ്പെഷ്യൽ ആയിട്ടു തിരഞ്ഞെടുത്തതാണ്, അതുകൊണ്ടു ഞങ്ങൾക്കു എന്തുമാകാം... എന്നാൽ സ്വഭാവിക കൊമ്പുകളായവരെ അവിശ്വാസം നിമിത്തം വെട്ടിമാറ്റിയിട്ടു ജാതികളായ നമ്മെ നല്ല കൊമ്പോട് ഒട്ടിച്ചു ചേർത്തത്. പൗലോസ് അപ്പോസ്തോലൻ റോമാ ലേഖനത്തിൽ പറയുന്നത് സ്വഭാവിക കൊമ്പുകളെ വെട്ടിമാറ്റുവാൻ ദൈവം മടികാണിക്കാതിരുന്നുവെങ്കിൽ സ്വഭാവത്താൽ കാട്ടുമരമായതിൽ നിന്നു മുറിച്ചെടുത്ത നമ്മെയും മാറ്റുവാൻ ദൈവത്തിനു കഴിയും. പലപ്പോഴും നാം ഇതു ഓർക്കുന്നില്ല , തിരിച്ചറിയുന്നില്ല. മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവർത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനാണ് നമ്മുടെ ദൈവം എന്ന ബോധ്യം തിരിച്ചറിവ് നമ്മെ ഭരിക്കട്ടെ. ഒപ്പം നാം പ്രവാസത്തിലാണെന്നും. ഈ ചിന്ത നമ്മെ ദൈവഭയമുള്ളവരാക്കി തീർക്കും ..
0 Responses to "മുഖപക്ഷം ഇല്ലാത്ത ദൈവം"
Leave a Comment