ഏലീയാവിന്റെ ദൈവം എവിടെ?
ഏലിയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു.
യാക്കോബ് അപ്പോസ്തലൻ തന്റെ ലേഖനം എഴുതി അവസാനിപ്പിക്കുന്നത് ഏലിയാപ്രവാചകനെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. ഏലിയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു. മഴപെയ്യാതിരിക്കേണ്ടതിന്നും പിന്നീട് മഴ പെയ്യുവാനും പ്രാർത്ഥിച്ചു. മൂന്നുവർഷവും ആറു മാസവും ദേശത്തു മഴപെയ്തില്ല, പിന്നിട് പ്രാർത്ഥിച്ചു മഴ പെയ്തു. യാക്കോബ് അപ്പോസ്തലൻ ഏലിയാ പ്രവാചകനെ കുറിച്ച് രേഖപ്പെടുത്തുമ്പോൾ രണ്ടു ലക്ഷ്യങ്ങൾ ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് എന്നാണ് നാം മനസ്സിലാക്കുന്നത്. ഒന്ന് ഏലിയാവ് വലിയ വീര്യപ്രവർത്തികൾ ചെയ്യുമ്പോഴും ഇസബേൽ എന്ന സ്ത്രീയുടെ വാക്കിനുമുന്പിൽ പതറുന്നുണ്ട്, അദ്ദേഹവും തന്റെ ജീവനെ ഭയപ്പെട്ടവനാണ്, നമ്മെപ്പോലെ വീഴ്ചകളും താഴ്ചകളും ഉണ്ടായിരുന്ന പച്ചയായ മനുഷ്യനാണെന്നുള്ള യാഥാർഥ്യം. രണ്ടാമത് നമ്മെപ്പോലെ സമനായ മനുഷ്യൻ ആയിരുന്നുവെങ്കിലും ഏലിയാവ് ദൈവത്താൽ വീര്യം പ്രവർത്തിച്ചവനായിരുന്നുവെന്നുള്ള മറ്റൊരു യാഥാർഥ്യം.
ഏലീയാവിന്റെ ദൈവം എവിടെ എന്ന് നാം ചോദിക്കുമ്പോൾ ദൈവത്തിനു തിരിച്ചു ചോദിക്കാനുണ്ട്, ഈ കാലഘട്ടത്തിലെ ദൈവത്തിന്റെ ഏലിയാവ് എവിടെ?...
പ്രിയമുള്ളവരേ, ഏലിയാവ് ഓരോ അത്ഭുതങ്ങളും വീര്യപ്രവർത്തികളും ചെയ്തതിനു പിന്നിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. തന്നിലൂടെ ദൈവത്തിന്റെ നാമം മഹത്വമെടുക്കണം. ഈ കാലത്തിൽ ദൈവം നമ്മെക്കുറിച്ചും ആഗ്രഹിക്കുന്നത് ഇതാണ്, ദൈവനാമം നമ്മിലൂടെ മഹത്വമെടുക്കണം. അതിനായി ദൈവം നമ്മെ എടുത്തു ഉപയോഗിക്കട്ടെ...യേശുകർത്താവിന്റെ വെളിച്ചം ആയി നമുക്ക് തീരാം...
0 Responses to "ഏലീയാവിന്റെ ദൈവം എവിടെ?"
Leave a Comment