അനുഗ്രഹങ്ങളും നമ്മെ അനുതാപത്തിലേക്കു നടത്തട്ടെ

Posted on
11th Mar, 2020
| 0 Comments

ഗന്നസരേത്തു തടാകത്തിന്റെ കരയിൽ രാത്രിമുഴുവനുള്ള അധ്വാനത്തിനു ഒന്നും ലഭിക്കാതെ നിരാശനായി ഇരുന്ന പത്രോസിന്റെ പടകിലേക്കു കർത്താവു കടന്നു വന്നു ആഴത്തിലേക്ക് നീക്കി വല വീശുവാൻ പറഞ്ഞു. പെരുത്ത മീനക്കൂട്ടം അകപ്പെട്ടു വലകീറാറായി രണ്ടു പടകും മുങ്ങുവാറോളം അവർ മീനിനെ നിറച്ചു.

വലിയ അനുഗ്രഹം തന്നെ മാനസാന്തരത്തിലേക്കാണ് നടത്തിയത്. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന ഭൗതിക നന്മകൾ നമ്മുടെ നല്ല പ്രവർത്തികൾ കൊണ്ടാണ് ലഭിക്കുന്നത് എന്നുള്ള വിചാരത്താൽ അവ നമ്മെ മാനസാന്തരത്തിലേക്കു നയിക്കുകയില്ല. ജീവിതത്തിൽ ലഭിക്കുന്ന ഭൗതിക നന്മകൾ ആയാലും അതിന്റെ ശോഷണമായാലും കർത്താവിനോടു ചോദിക്കണം എന്റെ ജീവിതത്തിൽ എന്ത് മാറ്റമുണ്ടാകുവാനാണ് അങ്ങ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത് എന്ന്.

Continue Reading »

ക്രിസ്തിയാനിത്വം

Posted on
10th Mar, 2020
| 0 Comments

ക്രിസ്തിയാനിത്വം ഒരു ജീവിത ശൈലിയാണ്. ജീവിതത്തിന്റെ മാതൃക ക്രിസ്തുവും. അനുയായി ആകുവാൻ തീരുമാനിക്കുന്നവർ ചെയ്യേണ്ട ഒരു കാര്യം 'തന്നത്താൻ ത്യജിച്ചു തന്റെ ക്രൂശു എടുത്തു അവനെ അനുഗമിക്കുക' ജീവിത യാത്രയിൽ താരതമ്യം ചെയ്യുന്നത് ക്രിസ്തുവിനോടുമാത്രം. കാരണം അനുകരിക്കുവാൻ മാതൃക തന്നിട്ടുപോയതും ഉത്തമമായ ജീവിതം കാഴ്ചവച്ചതും ക്രിസ്തു മാത്രം.

യേശുവിനെ കർത്താവായി അംഗീകരിച്ചു കഴിഞ്ഞാൽ ജീവിതത്തിന്റെ സമസ്ത മേഖലയിലും അവന്നായിരിക്കേണം നമ്മെ നയിക്കേണ്ടത്. സകലവും അവൻ മുഖാന്തിരം ഉളവായി; ഉളവായതു ഒന്നും അവനെക്കൂടാതെയല്ല എന്നു സൃഷ്ടിപ്പിനെക്കുറിച്ചു യോഹന്നാന്റെ സുവിശേഷത്തിൽ പറയുമ്പോൾ നമ്മുടെ ജീവിതത്തിലെ സകല തീരുമാനങ്ങളും അവൻ മുഖാന്തിരം ആയിരിക്കേണം. ഉളവായതു ഒന്നും അവനെക്കൂടാതെ ഉളവായതല്ല എന്ന് ധൈര്യത്തോടെ നമുക്ക് പറയുവാൻ സാധിച്ചെങ്കിൽ മാത്രമേ യേശു നമ്മുടെ കർത്താവാകുന്നുള്ളു.

പൗലോസ്…

Continue Reading »

ജാഗ്രതയുള്ളവരായിരിക്കാം

Posted on
10th Mar, 2020
| 0 Comments

പകർച്ച വ്യാധിയാൽ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഭീതിയുടെ നിഴലിലാണ്. ജനങ്ങളെല്ലാം ജാഗ്രതയിലാണ്. പൊതു സ്ഥലങ്ങളിൽ ആളുകളുമായി ഇടപഴകാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക. ഇടയ്ക്കിടെ കയ്യു സോപ്പ് ഉപയോഗിച്ചു കഴുകുക, അതും കുറഞ്ഞത് 20 സെക്കന്റോളം. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക. പനിയോ മറ്റോ ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണുക. എത്രെയെത്ര കാര്യങ്ങൾ, കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവര്ക്കും മനഃപാഠമാണ്. മനഃപ്പാഠമാകണം, മനസ്സിലാക്കിയേ മതിയാകു... സൂക്ഷിക്കുക അല്ലെങ്കിൽ ജാഗ്രതയുള്ളവരായിരിക്കുക ഇതു മാത്രമേ പ്രതിവിധിയുള്ളു. 

മേൽപ്പറഞ്ഞ വൈറസിനെ ചെറുക്കുവാൻ നാം സ്വയം സൂക്ഷിക്കുന്നതുപോലെ കുടുംബം, സമൂഹം എല്ലാവരും ജാഗ്രതയുള്ളവരാകണമെന്നു നാം നിഷ്കർഷിക്കുന്നു. നാം ബോധവാന്മാരാകുന്നു.

പ്രിയമുള്ളവരേ, നിത്യമായ നരകത്തിലകപ്പെടാത്തവണ്ണം…

Continue Reading »

Previous Posts Newer Posts