Preparation time

Posted on
27th Mar, 2020
| 0 Comments

ഞാൻ കഴിഞ്ഞ ദിവസം ബില്ലി ഗ്രഹാം എന്ന ലോകപ്രശസ്ത സുവിശേഷകന്റെ YouTube പ്രസംഗം കേൾക്കുകയായിരുന്നു. ആ വീഡിയോ യുടെ താഴെയുള്ള കമന്റ് ബോക്സിൽ ഉള്ള ഒരു കമന്റ് ഇങ്ങനെയായിരുന്നു, "ബില്ലിഗ്രഹാം തന്റെ വിദ്യാഭ്യാസ കാലത്തു കർത്താവിനെ രക്ഷകനായി സ്വീകരിച്ച നാൾമുതൽ തൊണ്ണൂറ്റിയൊൻപതാമത്തെ വയസ്സിൽ മരിക്കുന്നതു വരെയും ആദ്യസ്നേഹത്തിൽ നിന്ന് പിന്മാറാതെ, തന്നെ വിളിച്ചവനു വിശ്വസ്തനായിരുന്നു എന്ന്"

മിക്കവാറും എല്ലാ രാജ്യങ്ങളിലും ജനങ്ങൾ സ്വമേധയായോ നിർബന്ധമായായോ വീടിനകത്തു , ആയിരിക്കുന്ന സാഹചര്യത്തിലൂടെയാണല്ലോ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ദൈവത്തെ തിരിച്ചറിഞ്ഞു ദൈവത്തിനുവേണ്ടി ജീവിച്ചുകൊണ്ടിരുന്നവർ ജീവിത യാത്രയിൽ എവിടെയൊക്കെയോ വച്ചു പിന്മാറിപ്പോയി ആദ്യ സ്നേഹം നഷ്ട്ടപെടുത്തിയവരാണ് മിക്കപേരും. യിസ്രായേലിന്റെ കൂടെ മിസ്രയിമിൽ നിന്നും ഇറങ്ങിത്തിരിച്ച ഒരു സമ്മിശ്ര ജാതി ദുരാഗ്രഹികളായതു പോലെ ഒരു ബഹുഭൂരിപക്ഷം…

Continue Reading »

സന്തോഷത്തിന്റെ നിദാനം

Posted on
26th Mar, 2020
| 0 Comments

എഴുപതുപേരെ ഇരണ്ടിരണ്ടയായി താൻ ചെല്ലുവാനുള്ള പട്ടണത്തിൽ തനിക്കുമുമ്പേ യേശു കർത്താവു അയച്ചു. അവർ എഴുപതുപേരും സന്തോഷത്തോടെ മടങ്ങി വന്നു. അവരുടെ സന്തോഷം ഭൂതങ്ങൾ കർത്താവിന്റെ നാമത്തിൽ അവർക്കു കീഴടങ്ങുന്നതിലായിരുന്നു. കർത്താവു അവരോടു പറഞ്ഞു "പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകലബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു. ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയുമില്ല. "ഇതൊന്നും ഒരു ദോഷവും വരുത്തുകയില്ല, ഭൂതങ്ങളും നിങ്ങളുടെ മുൻപിൽ കീഴടങ്ങും" പക്ഷെ ആ സന്തോഷത്തിനിടയ്ക്കു വേറൊരു കാര്യം മറന്നു പോകരുത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിട്ടുണ്ടെന്ന കാര്യം, അതു ഓർത്തിട്ടായിരിക്കണം നിങ്ങളുടെ സന്തോഷം...ഭൂതങ്ങളെ പുറത്താക്കിയിട്ടു സ്വർഗ്ഗിയ സന്തോഷം നഷ്ടമാക്കിയാൽ അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടു പോ, ഞാൻ ഒരുനാളും നിങ്ങളെ അറിയുകില്ലയെന്നു പറയുന്നത്…

Continue Reading »

മടങ്ങിപ്പോക്ക്​​​​​​​-പാസ്റ്റർ നൈനാൻ തോമസ് (Jesus Mission - Damoh, Madhya Pradesh)

Posted on
11th Mar, 2020
| 0 Comments

പാസ്റ്റർ നൈനാൻ തോമസ് (Jesus Mission - Damoh, Madhya Pradesh)

വായനാഭാഗം: ലൂക്കോസ് 2:41-51 (അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും ....പതിവുപോലെ പെരുന്നാളിനു പോയി....അമ്മയപ്പന്മാരോ അറിഞ്ഞില്ല....ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴിപോന്നു...ഗ്രഹിച്ചില്ല...ഹൃദയത്തിൽ സംഗ്രഹിച്ചു...)

ചിന്തയ്ക്കു ആധാരമായ സംഭവം ഒരു പെരുന്നാൾ ആണ്. പെരുന്നാൾ ഏവർക്കും സന്തോഷത്തിന്റേതാണ്. യാത്ര, കൂട്ടായ്മ, ബന്ധം പുതുക്കൽ, പള്ളി, പട്ടക്കാർ, മുത്തുക്കുട, ലൈറ്റ് വർക്സ്, ഫയർ വർക്സ്... ഇവിടെ നമ്മൾ ചിന്തിക്കുന്ന പെരുന്നാൾ ആണ്ടുതോറും നടക്കുന്ന പെരുന്നാൾ ആണ്. ആണ്ടിൽ ഒരിക്കലായി നടക്കുന്ന പെസഹാ പെരുന്നാൾ!

എല്ലാ യിസ്രായേല്യനും പെസഹായുടെ ഓർമ്മകൾ പോലും ഒരു ആവേശമാണ്. അതുകൊണ്ടുതന്നെ പതിവുപോലെ വർഷവും പെരുന്നാൾ ഗംഭീരമായിരിക്കുവനായിരിക്കും…

Continue Reading »

Previous Posts