എൻ കണ്ണീരിനൊപ്പം, നിൻ കണ്ണീരും ചേർന്നൊഴുകി...
എൻ സങ്കടങ്ങളിൽ നീ ആർദ്രവാനായി...
എൻ വേദനയിൽ നീ പങ്കാളിയായി...
എന്റെ രോഗക്കിടക്കയിൽ ഞാൻ തനിച്ചായിരുന്നില്ല
ഏകാന്തതയിൽ, നിശബ്‌ദമായി നീയൊപ്പംചേർന്നു
എന്റെ ജീവിത സന്ധ്യയിൽ നീ കൂടെ പാർത്തു...
ഞാൻ തനിച്ചല്ല, നീയൊപ്പമുണ്ടായിരുന്നു...
വൈകിയെങ്കിലും ഞാൻ തിരിച്ചറിഞ്ഞു
എല്ലാം നന്മയ്ക്കായിരുന്നു...
"ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു." റോമർ 8:28
സകലവും നന്മയ്ക്കായി ചെയ്ത യേശുവിനോടൊപ്പം#
Continue Reading »
ഒരു കണ്ണിനും ദയയില്ലാതെയാണ് ഗോഗുൽത്തായിലേക്കുള്ള വഴി നമ്മുടെ കർത്താവു നടന്നു നീങ്ങിയത്...കരുണയുടെ ലാഞ്ചന പോലുമില്ലാത്ത മുഖങ്ങളായിരുന്നു പാതയുടെ ഇരുവശത്തും തിങ്ങിനിറഞ്ഞിരുന്നത്... മനസ്സലിഞ്ഞു അവരുടെയിടയിൽ ചെയ്ത സകല പ്രവർത്തനങ്ങളും ഒരു നിമിഷം കൊണ്ടു മറന്നിട്ടായിരുന്നു താൻ മരിക്കേണ്ടവനെന്ന ശബ്‌ദം കൊണ്ട് പാതയോരങ്ങൾ മുഖരിതമായത്... ചാട്ടവാറിന്റെ ശീൽക്കാര ശബ്‌ദങ്ങൾ കൂടിനിന്നവരുടെ കർണ്ണപടങ്ങൾക്കു കുളിരേകുമ്പോഴും കർത്താവിന്റെ പുറം ഉഴവു ചാലുപോലെ കീറുകയായിരുന്നു... മുഖത്തേക്ക് പാറി വീണ തുപ്പൽ സ്‌നേഹിതന്റെതാണല്ലോ എന്ന് സങ്കടത്തോടെ കർത്താവു കണ്ടു... കാൽവരിയിലേക്കുള്ള ദൂരം അകലെയല്ലെന്നു തിരിച്ചറിയുമ്പോഴും അവന്റെ മുഖത്തുനിന്നു പുഞ്ചിരി മാഞ്ഞിട്ടില്ലായിരുന്നു... നമ്മുടെ അകൃത്യങ്ങളും നമ്മുടെ അതിക്രമങ്ങളും നിമിത്തം അവനെ തകർത്തുകളയുവാൻ പിതാവിനു ഇഷ്ടം തോന്നി... നാമുമായി സമാധാനം സ്ഥാപിക്കേണ്ടതിനായി നമ്മുടെ കർത്താവു…
Continue Reading »
ഒരു കണ്ണിനും ദയയില്ലാത്തതായി എന്നു തോന്നാം.
കരുണ വറ്റിയ മുഖങ്ങളെ വഴിയാത്രയിൽ ഉടനീളം കണ്ടെത്താം.
ചാട്ടവാറിന്റെ ശീൽക്കാരം പുറത്തെ ഉഴവു ചാലാക്കാം.
ചെയ്യാത്ത കുറ്റങ്ങൾ നിരത്തി പരിഹസിക്കാം...
മരിക്കേണ്ടവനെന്ന ശബ്‌ദം ഉയർന്ന കണ്ഠം
ഇന്നലെ കൈപിടിച്ചുവർത്തിയവന്റേതെന്നു തിരിച്ചറിയാം...
മുഖത്ത് പാറി വീണ തുപ്പൽ സ്‌നേഹിതന്റെതാണല്ലോ എന്നു നെടുവീർപ്പെടാം...
കാൽവറിയിലേക്കുള്ള ദൂരം ഇനിയും അകലെയല്ലെന്നു തിരിച്ചറിയാം...
നീർചാലുകളായി ഒഴുകിയ കൺപീലികൾക്കിടയിൽ
നസ്രായന്റെ മുഖം ദർശിക്കാം...
Continue Reading »
Previous Posts
Newer Posts