അധികം നല്ലത്

Posted on
3rd Sep, 2020
| 0 Comments

"അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ. അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ." 

വിട്ടുപോന്നതിനേക്കാൾ മേൽത്തരമായതാണ് നമ്മെ കാത്തിരിക്കുന്നതെന്ന ബോധ്യമില്ലതാണ് ഇറങ്ങിതിരിച്ചെതെങ്കിൽ മടങ്ങിപോകുക തന്നെ ചെയ്യും. ലോകത്തിനെ കാംഷിച്ചറങ്ങിയതുകൊണ്ടു സ്വർഗ്ഗിയമായതിനെ കാണുവാനുള്ള ദർശനം നമുക്ക് നഷ്ടപ്പെടും. അധികം നല്ലതു എന്നു തിരിച്ചറിഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇപ്പോഴുള്ളതിനേക്കാൾ മെച്ചമായതു, ഭൗമികമായതല്ല സ്വർഗ്ഗിയമായതു തന്നെ  കാംഷിക്കുന്നവരിൽ കൂടി മാത്രമേ, പ്രത്യാശിക്കുന്നവരിൽ കൂടി മാത്രമേ, ദൈവം ലജ്ജിക്കാതെ അവരുടെ ദൈവം എന്ന് പറയുവാൻ അഭിമാനിക്കുകയുള്ളു....പ്രിയമുള്ളവരെ, മോശ…

Continue Reading »

അനീതിയുള്ള കാര്യസ്ഥനും അനീതിയുള്ള മാമോനും

Posted on
1st Sep, 2020
| 0 Comments

വളരെ ഉത്സാഹിയും കർമ്മനിരതനുമായ മനുഷ്യനാണ് മൂന്നുനാലു ദിവസമായി വീട്ടിൽ തന്നെ കുത്തിയിരിക്കുന്നത്. ചാരുകസേരയിൽ വിഷണ്ണനായി ഒരേയിരുപ്പാണ്. നേരം പരപരാ വെളുക്കുന്നതിനു മുൻപേ പോയി രാത്രിയേറെ വൈകി വന്നു കൊണ്ടിരുന്ന മനുഷ്യനാണ്. ഇതെന്തു പറ്റി, എന്തെങ്കിലും ചോദിക്കാമെന്നു വച്ചാൽ മൂക്കത്താണ് ശുണ്ഠി. ചീത്ത കേട്ടാലും വേണ്ടില്ല, ഇതിങ്ങനെ വിട്ടാൽ ശരിയാകില്ലല്ലോ."

തന്നെ ജോലിയിൽ നിന്നും പുറത്താക്കിയ (പിരിച്ചുവിടപ്പെട്ട) കാര്യം ഇതുവരെയും ഭാര്യയോടുപോലും പറഞ്ഞിട്ടില്ല. മുൻപോട്ടു ജീവിക്കുവാൻ ഒരു വഴി എത്ര ആലോചിച്ചിട്ടും തെളിയുന്നില്ല. കൂലിപ്പണിയെടുത്തു കുടുംബം പോറ്റുവാനാണേൽ അതിനുള്ള ത്രാണി ഇനിയും ഈ ശരീരത്തിനുണ്ടോ എന്നു തോന്നുന്നില്ല. കിളയ്ക്കുവാനുള്ള ആരോഗ്യം ഇല്ല. നല്ല സമയങ്ങൾ എല്ലാം ശരീരമനങ്ങാതെയുള്ള പണിയായതിനാൽ ആരോഗ്യം എല്ലാം നഷ്ടമായി കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവരുടെ…

Continue Reading »

മുന്നറിയിപ്പ് ...

Posted on
27th Aug, 2020
| 0 Comments

നമ്മുടെ പിതാക്കന്മാർ വ്യത്യസ്തമായ ആത്മിക ആഹാരം അല്ല കഴിച്ചത്.ആത്മികപാനിയം അല്ല കുടിച്ചത് . ഒരേ ആത്മികാഹാരവും ഒരേ ആത്മികപാനീയവും. അവരെ അനുഗമിച്ച പാറയും ഒന്നായിരുന്നു. ആ പാറ ക്രിസ്തുവായിരുന്നു. എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. ദൈവ പ്രസാദം ലഭിക്കാത്ത ജനത്തെ മരുഭൂമിയിൽ തള്ളിയിട്ടു കളഞ്ഞു അതു നിങ്ങൾ അറിയാതിരിക്കരുത് . വേദപുസ്തകത്തിന്റെ ഏറ്റവും വലിയ മുന്നറിയിപ്പുകളിൽ ഒന്നായിട്ടു കരുതാവുന്ന അദ്ധ്യായം, 1 കൊരിന്ത്യർ പത്താം അദ്ധ്യായം. ഈ പിതാക്കന്മാരിലെ ദൈവപ്രസാദം നഷ്ടമായതിനു ദൈവമല്ല ഉത്തരവാദി. അവരുടെ അത്യാവശ്യത്തിന്റെ തോത് മാറി ആവശ്യവും കവിഞ്ഞു മോഹത്തിലേക്കും അതു ദുർമോഹത്തിലേക്കും മാറ്റപ്പെട്ടതുകൊണ്ടും, പരസംഗം ഹേതുവായും, കർത്താവിനെ പരീക്ഷിച്ചത് മുഖാന്തിരവും, അത്ഭുതങ്ങളുടെ ഇടയിൽ കൂടി നടന്നു കയറിയിട്ടും അവർ കർത്താവിനെ…

Continue Reading »

Previous Posts Newer Posts