ഒരു കണ്ണിനും ദയയില്ലാതെയാണ് ഗോഗുൽത്തായിലേക്കുള്ള വഴി നമ്മുടെ കർത്താവു നടന്നു നീങ്ങിയത്...കരുണയുടെ ലാഞ്ചന പോലുമില്ലാത്ത മുഖങ്ങളായിരുന്നു പാതയുടെ ഇരുവശത്തും തിങ്ങിനിറഞ്ഞിരുന്നത്... മനസ്സലിഞ്ഞു അവരുടെയിടയിൽ ചെയ്ത സകല പ്രവർത്തനങ്ങളും ഒരു നിമിഷം കൊണ്ടു മറന്നിട്ടായിരുന്നു താൻ മരിക്കേണ്ടവനെന്ന ശബ്‌ദം കൊണ്ട് പാതയോരങ്ങൾ മുഖരിതമായത്... ചാട്ടവാറിന്റെ ശീൽക്കാര ശബ്‌ദങ്ങൾ കൂടിനിന്നവരുടെ കർണ്ണപടങ്ങൾക്കു കുളിരേകുമ്പോഴും കർത്താവിന്റെ പുറം ഉഴവു ചാലുപോലെ കീറുകയായിരുന്നു... മുഖത്തേക്ക് പാറി വീണ തുപ്പൽ സ്‌നേഹിതന്റെതാണല്ലോ എന്ന് സങ്കടത്തോടെ കർത്താവു കണ്ടു... കാൽവരിയിലേക്കുള്ള ദൂരം അകലെയല്ലെന്നു തിരിച്ചറിയുമ്പോഴും അവന്റെ മുഖത്തുനിന്നു പുഞ്ചിരി മാഞ്ഞിട്ടില്ലായിരുന്നു... നമ്മുടെ അകൃത്യങ്ങളും നമ്മുടെ അതിക്രമങ്ങളും നിമിത്തം അവനെ തകർത്തുകളയുവാൻ പിതാവിനു ഇഷ്ടം തോന്നി... നാമുമായി സമാധാനം സ്ഥാപിക്കേണ്ടതിനായി നമ്മുടെ കർത്താവു…
Continue Reading »
ഒരു കണ്ണിനും ദയയില്ലാത്തതായി എന്നു തോന്നാം.
കരുണ വറ്റിയ മുഖങ്ങളെ വഴിയാത്രയിൽ ഉടനീളം കണ്ടെത്താം.
ചാട്ടവാറിന്റെ ശീൽക്കാരം പുറത്തെ ഉഴവു ചാലാക്കാം.
ചെയ്യാത്ത കുറ്റങ്ങൾ നിരത്തി പരിഹസിക്കാം...
മരിക്കേണ്ടവനെന്ന ശബ്‌ദം ഉയർന്ന കണ്ഠം
ഇന്നലെ കൈപിടിച്ചുവർത്തിയവന്റേതെന്നു തിരിച്ചറിയാം...
മുഖത്ത് പാറി വീണ തുപ്പൽ സ്‌നേഹിതന്റെതാണല്ലോ എന്നു നെടുവീർപ്പെടാം...
കാൽവറിയിലേക്കുള്ള ദൂരം ഇനിയും അകലെയല്ലെന്നു തിരിച്ചറിയാം...
നീർചാലുകളായി ഒഴുകിയ കൺപീലികൾക്കിടയിൽ
നസ്രായന്റെ മുഖം ദർശിക്കാം...
Continue Reading »
വ്യസനത്തിനുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്ന് നോക്കി ശാശ്വത മാർഗ്ഗത്തിൽ നടത്തുവാൻ ദൈവത്തോടു അപേക്ഷിക്കുവാൻ ധൈര്യം കാട്ടിയ പഴയനിയമ ഭക്തനാണ് ദാവീദ്. നൂറ്റിമുപ്പൊത്തൊൻപതാം സങ്കീർത്തനത്തിലാണ് ദാവീദ് ഇതു ആവശ്യപ്പെടുന്നത്. ആ സങ്കീർത്തനം വായിക്കുമ്പോൾ മനസ്സിലാകും എന്തുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നത് എന്ന്. "എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു. യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല. ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു." ഇതാണ് കാര്യം...ഞാൻ എന്നെ അറിയുന്നതിൽ ഉപരിയായി എന്നിൽ എന്തുണ്ടെന്നു ദൈവം അറിയുന്നു...എന്നിൽ ഒളിഞ്ഞു കിടക്കുന്ന വ്യസനത്തിനുള്ള കാര്യം അത് പുറത്തുവരണമെങ്കിൽ…
Continue Reading »