യഹോവ വാഴുന്നു

Posted on
3rd Nov, 2020
under Malayalam/മലയാളം | 0 Comments

"യഹോവ വാഴുന്നു" എന്നു പറഞ്ഞു കൊണ്ടാണ് തൊണ്ണൂറ്റി മൂന്നാം സങ്കീർത്തനം ആരംഭിക്കുന്നത് ... ജീവിതത്തിലെ പ്രതികൂലങ്ങളുടെ, പ്രതിസന്ധികളുടെ മുൻപിൽ നാം പതറുവാൻ, ഭയപ്പെടുവാൻ, അധൈര്യപ്പെടുവാൻ പ്രധാന കാരണം യഹോവയാണ് വാഴുന്നത് എന്നുള്ള ബോധ്യം ഇല്ലാത്തതുകൊണ്ടാണ്...  തലമുറ തലമുറയായി നമ്മുടെ സങ്കേതമായിരിക്കുന്നതു യഹോവയാണ്...കർത്താവു അനാദിയായും ശാശ്വതമായും ദൈവമാണ്. കർത്താവു അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല എന്നും നാം തിരിച്ചറിയേണം.. .നമ്മുടെ മുൻപിൽ ഏതൊക്കെ സിംഹാസനങ്ങൾ വാണരുളിയാലും അതിനെല്ലാം മീതെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നത് നമ്മുടെ ദൈവത്തിന്റേതാണ്... വാഴുന്നത് എപ്പോഴും സ്വർഗ്ഗമാണു...തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനക്കാരൻ പറഞ്ഞവസാനിപ്പിക്കുന്നതു ഇങ്ങനെയാണ് , സമുദ്രത്തിലെ വൻതിരകളെപ്പോലെ നിരന്തരമായി നമ്മുടെ ജീവിതത്തിൽ അടിക്കുന്ന പ്രതിസന്ധികൾ, പ്രതികൂലങ്ങൾ എല്ലാം കണ്ടു ഇതൊന്നു…

Continue Reading »

ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപ്പോലെ…

Posted on
29th Sep, 2020
| 0 Comments

കിടക്കയുടെ അടിയിൽ വച്ചിരുന്ന കൂജയുടെ കഴുത്തിൽ പിടിമുറുക്കി കുടിക്കുവാനായി ചായിച്ചതാണ്... ഒന്നോ രണ്ടോ തുള്ളിമാത്രം ഇറ്റിറ്റു വീണു വായിലേക്ക്... കിടക്കുമ്പോൾ  വെള്ളം നിറച്ചുവച്ചതാണ്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന കൂട്ടത്തിൽ കൂജയും കാലിയായി... ജന്നാലയിൽ കൂടി അരിച്ചിറങ്ങിയ ഇത്തിരി വെട്ടത്തിൽ ഭിത്തിയിലെ ഘടികാരത്തിന്റെ സൂചികൾ രണ്ടുമണിയായെന്നു കാണിക്കുന്നു...

പുറത്തു നല്ല കാറ്റുണ്ട്. ജന്നൽ ചില്ലകളിൽ മഴത്തുള്ളികളിൽ രണ്ടുമൂന്നെണ്ണം ശക്തിയായി പതിച്ചു. തിരിഞ്ഞും മറിഞ്ഞും കിടക്കുവാൻ തുടങ്ങിയിട്ടു മണിക്കൂറുകളായി... നിദ്രയ്ക്കു എന്റെ കൺപോളകളെ തലോടുവാൻ ഒട്ടും താല്പര്യമില്ലാത്തതുപോലെ... ഭാര്യയും മക്കളും ഗാഢനിദ്രയിലാണ്... ഉറക്കം വരാത്തത് എനിക്ക് മാത്രമാണോ?... എനിക്ക് നേരെ നിദ്ര തന്റെ വാതിലുകൾ തഴുതിട്ടു പൂട്ടിയിരിക്കുകയാണ്.... കടക്കാരന് ഉറങ്ങാൻ കഴിയില്ല...…

Continue Reading »

എല്ലാം നന്മയ്ക്കായി

Posted on
22nd Sep, 2020
| 0 Comments

എൻ കണ്ണീരിനൊപ്പം, നിൻ കണ്ണീരും ചേർന്നൊഴുകി...

എൻ സങ്കടങ്ങളിൽ നീ ആർദ്രവാനായി...

എൻ വേദനയിൽ നീ പങ്കാളിയായി...

എന്റെ രോഗക്കിടക്കയിൽ ഞാൻ തനിച്ചായിരുന്നില്ല

ഏകാന്തതയിൽ, നിശബ്‌ദമായി നീയൊപ്പംചേർന്നു

എന്റെ ജീവിത സന്ധ്യയിൽ നീ കൂടെ പാർത്തു...

ഞാൻ തനിച്ചല്ല, നീയൊപ്പമുണ്ടായിരുന്നു...

വൈകിയെങ്കിലും ഞാൻ തിരിച്ചറിഞ്ഞു

എല്ലാം നന്മയ്ക്കായിരുന്നു...

"ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു." റോമർ 8:28

സകലവും നന്മയ്ക്കായി ചെയ്ത യേശുവിനോടൊപ്പം#

Continue Reading »

Previous Posts Newer Posts