ഏലീയാവിന്റെ ദൈവം എവിടെ?

Posted on
23rd Feb, 2021
| 0 Comments

ഏലിയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു.

യാക്കോബ് അപ്പോസ്തലൻ തന്റെ ലേഖനം എഴുതി അവസാനിപ്പിക്കുന്നത് ഏലിയാപ്രവാചകനെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. ഏലിയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു. മഴപെയ്യാതിരിക്കേണ്ടതിന്നും പിന്നീട് മഴ പെയ്യുവാനും പ്രാർത്ഥിച്ചു. മൂന്നുവർഷവും ആറു മാസവും ദേശത്തു മഴപെയ്തില്ല, പിന്നിട് പ്രാർത്ഥിച്ചു മഴ പെയ്തു. യാക്കോബ് അപ്പോസ്തലൻ ഏലിയാ പ്രവാചകനെ കുറിച്ച് രേഖപ്പെടുത്തുമ്പോൾ രണ്ടു ലക്ഷ്യങ്ങൾ ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് എന്നാണ് നാം മനസ്സിലാക്കുന്നത്. ഒന്ന് ഏലിയാവ് വലിയ വീര്യപ്രവർത്തികൾ ചെയ്യുമ്പോഴും ഇസബേൽ എന്ന സ്ത്രീയുടെ വാക്കിനുമുന്പിൽ പതറുന്നുണ്ട്, അദ്ദേഹവും തന്റെ ജീവനെ ഭയപ്പെട്ടവനാണ്, നമ്മെപ്പോലെ വീഴ്ചകളും താഴ്ചകളും ഉണ്ടായിരുന്ന പച്ചയായ മനുഷ്യനാണെന്നുള്ള യാഥാർഥ്യം. രണ്ടാമത് നമ്മെപ്പോലെ സമനായ മനുഷ്യൻ ആയിരുന്നുവെങ്കിലും…

Continue Reading »

പ്രയോജനമില്ലാത്ത ദാസൻ

Posted on
4th Feb, 2021
| 0 Comments

വായനാഭാഗം -ലൂക്കോസ് 17 :5-10

യാതൊരു മനഃസാക്ഷിയും ഇല്ലാത്ത ക്രൂരനായ ഒരു യജമാനനെയാണല്ലോ കർത്താവു ലൂക്കോസിന്റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തിൽ പരിചയപ്പെടുത്തുന്നത് എന്നു ഏറെക്കാലം എന്നെ സങ്കടപ്പെടുത്തിയ കാര്യമാണ്. അതിരാവിലെ എഴുന്നേറ്റു വീട്ടിലെ കാര്യങ്ങൾ എല്ലാം ക്രമീകരിച്ചതിനു ശേഷം വളർത്തുമൃഗങ്ങളുടെ കാര്യാദികൾ, അവയുടെ ഭക്ഷണം, ശുചികരണം തുടങ്ങിയവയും നിവർത്തിച്ചിട്ടാണ്, ഉഴുവാനും മേയ്ക്കുവാനായും വയലിലേക്കോ തോട്ടത്തിലേക്കോ ഈ ദാസൻ യാത്രയാവുന്നത്. വയൽ വിത്തുവിതയ്ക്കുവാൻ പാകത്തിൽ ഒരുക്കുന്നു. വിത്തു വിതയ്ക്കുന്നു. അതിനെ പരിപാലിക്കുന്നു. കള പറിക്കുന്നു, സമയാസമയങ്ങളിൽ വളം ഇടുന്നു. വെള്ളം ആവശ്യത്തിനു വയലിലേക്കു കയറ്റി വിടുന്നു. മൃഗങ്ങളിൽ നിന്നും, പക്ഷികളിൽ നിന്നും മറ്റു ക്ഷുദ്ര ജീവികളിൽ നിന്നും സംരക്ഷിക്കുവാനുള്ള മുൻകരുതൽ എടുക്കുന്നു. ദിവസവും…

Continue Reading »

നിത്യജീവൻ

Posted on
7th Jan, 2021
| 0 Comments

സകലവും വിട്ടു അനുഗമിക്കുന്ന ഞങ്ങൾക്കു എന്തു കിട്ടും എന്ന ചിന്ത വരുന്നിടത്താണ്, ആത്മീയ ജീവിതത്തിന്റെ തളർച്ച ആരംഭിക്കുന്നത്. വിശ്വാസ ജീവിതത്തിൽ വർഷങ്ങളുടെ കണക്കുകൾ അവകാശപ്പെടുമ്പോൾ സ്വഭാവികമായും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചോദ്യമാണ്, എനിക്ക് എന്തു കിട്ടും? ഞാൻ ദൈവസന്നിധിയിൽ നിൽക്കുവാൻ യോഗ്യനല്ല എന്ന ഏറ്റുപറച്ചിലീലാണ് നാം രക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രവർത്തികളിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാം എന്ന ചിന്ത എപ്പോഴോ ഉള്ളിൽ കയറുമ്പോഴും, ബന്ധത്തിൽ ഉലച്ചിൽ തട്ടുമ്പോഴുമാണ് നാം കണക്കുകൾ നിരത്തുന്നത്. പിൻപേ വന്നവനും ഒരേ പരിഗണനയാണ് ലഭിക്കുന്നത് എന്ന ചിന്തയും ബന്ധങ്ങളിൽ ഉലച്ചിൽ വരുത്തും. നിത്യജീവൻ വാഗ്ദാനം ചെയ്താണ് ദൈവം നമ്മെ തന്റെ രാജ്യത്തിലേക്ക് ക്ഷണിക്കുന്നത്. നിത്യ ജീവൻ മറന്നു എനിക്ക് എന്തു ലഭിക്കുമെന്ന…

Continue Reading »

Previous Posts Newer Posts