"മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ." പത്രോസ് അപ്പോസ്തോലന്റെ ലേഖനത്തിലെ ഉദ്ധരിണിയാണിത്. പലപ്പോഴും നാം പാപം ചെയ്യുവാൻ, മനഃപൂർവ്വം തെറ്റുകൾ വരുത്തുമ്പോൾ , നമ്മുടെ ചിന്തയാണ് ദൈവം നമ്മുടെ സ്വന്തമല്ലേ, ഞാൻ ഒരിക്കൽ രക്ഷിക്കപെട്ടതല്ലേ , ഞാൻ അവന്റെ കല്പന അനുസരിച്ചതല്ലേ, അതുകൊണ്ടു എനിക്ക് പൊത്തുവരുത്തം ഉണ്ട് എന്നൊക്കെ . യിസ്രായേൽ അങ്ങനെയാണ് ചിന്തിച്ചിരുന്നത് . ലോകത്തിൽ വച്ച് ഞങ്ങളെ മാത്രം സ്പെഷ്യൽ ആയിട്ടു തിരഞ്ഞെടുത്തതാണ്, അതുകൊണ്ടു ഞങ്ങൾക്കു എന്തുമാകാം... എന്നാൽ സ്വഭാവിക കൊമ്പുകളായവരെ അവിശ്വാസം നിമിത്തം വെട്ടിമാറ്റിയിട്ടു ജാതികളായ നമ്മെ നല്ല കൊമ്പോട് ഒട്ടിച്ചു ചേർത്തത്. പൗലോസ്…
Continue Reading »
പാസ്റ്റർ കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ കൊടുത്തു മാതൃകയായി...അന്ധനായ വഴിയാത്രികനെ ബസിൽ കയറ്റിവിട്ടു സഹോദരി മനുഷ്യത്വത്തിന്റെ മുഖമായി...പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവ് പാമ്പുകടിയേറ്റ പിഞ്ചുകുഞ്ഞിനെ വാരിയെടുത്തുകൊണ്ടു പോയി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചു...
കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും വന്ന വാർത്തയാണിത്. കേൾക്കുമ്പോൾ ഒരു സുഖമുണ്ട്, മനസ്സിനു ഒരു കുളിർമ്മയുണ്ട്. കേട്ടവർ വായിച്ചവർ കണ്ടവർ ഷെയർ ചെയ്തു ലൈക് അടിച്ചു. ഞാൻ ഈ പ്രവർത്തിയെ വിമർശിക്കുവാൻ വേണ്ടിയല്ല ഇതെഴുതുന്നത്. ഈ പ്രവൃത്തി വാർത്തയാകുമ്പോൾ ഉള്ള അപകടം ഓർമ്മിപ്പിക്കുന്നത് മാത്രമേയുള്ളു. ഈ മേൽപ്പറഞ്ഞ പ്രവർത്തി ചെയ്ത മൂന്നുപേരും പ്രശസ്തി ആഗ്രഹിച്ചിട്ടോ പിന്നീട് വരുന്ന മാന്യത പ്രതീക്ഷിച്ചോ ചെയ്തവരല്ല .…
Continue Reading »
പ്രാണന്റെ അവസാന പിടച്ചിലാണ്
കൈകുമ്പിളിലിരുന്നമരുന്നത് ...
ദയയുടെ കണികകൾ വറ്റാത്തെൻ
മുഖത്തേക്കു, കൊതിയോടെ നോക്കിയാ ശകലി...
രണ്ടുരു നിനച്ചില്ലേതുമേ,
തിരികെയെറിഞ്ഞു കടലാം ഗലീലമാറിൽ...
രാത്രിമുഴുകേയുള്ള കഠിനാദ്ധ്വാനത്തിൻ
ബാക്കിപത്രമാം ശകലി... (മൽസ്യം)
കൊതിതീരെ ജീവിച്ചു തീർക്കു നിൻ ജീവിതം
ഇനിയുമീവഴി വന്നീടാ ഞാൻ,
വാഗ്‌ദത്തമാം മനുഷ്യരെ പിടിക്കുവാൻ
പോകുന്നു പിൻപേ എൻ നാഥന്റെ കാലടിയെ.
പാമ്പുകൾക്കു മാളവും പറവകൾക്കാകാശവും
വിശാലമാക്കിയ സൃഷ്ടിതാവിനു
വരിപ്പണം കൊടുക്കുവാൻ കയ്യിലേതുമില്ല.
പുത്രന്മാർ ഒഴുവുള്ളവരെങ്കിലും
ഇടർച്ചയ്ക്കു ഹേതുവാകാതിരിപ്പാൻ
അയച്ചുവെന്നെ ഗലീല കടലിൽ...
Continue Reading »