നിക്ഷേപമില്ലാത്ത ശൂന്യമായ സ്വർഗ്ഗത്തിലെ നമ്മുടെ അക്കൗണ്ട് കണ്ടു വിഷമിച്ചിട്ടാകാം കർത്താവു പലപ്പോഴും മറ്റുള്ളവരെ സഹായിക്കുവാൻ ഉള്ള അവസരം നമ്മുടെ കണ്മുൻപിൽ തരുന്നത്. എന്റെ വിചാരം ഞാൻ ആ പാവത്തിനെ സഹായിച്ചു, ഞാൻ ഇല്ലായിരുന്നെങ്കിൽ എന്റെ പൈസ ഇല്ലായിരുന്നുവെങ്കിൽ എന്റെ സഹായമില്ലായിരുന്നെങ്കിൽ എന്നൊക്കെയാണ്. എന്നാൽ ഒരു സഹായമാവശ്യമുള്ളവരെയോ ഒരു അശരണരെയോ ഒരു ആലംബഹീനരെയോ നമ്മുക്ക് സഹായം ചെയ്തു കൊടുക്കത്തക്ക രീതിയിൽ നമ്മുടെ കണ്മുൻപിൽ അയക്കുന്നത് സഹായം ആവശ്യമുള്ളവർക്ക് നാം ചെയ്യുന്ന ഉപകാരമല്ല പ്രത്യുത ദൈവം നമ്മോടു കാട്ടുന്ന ഉപകാരമാണ്. എന്നാൽ ഈ സഹായം ചെയ്തതു ഇടംകൈയ്യോട് ഒന്നു പറയാതെ ഉറങ്ങുവാൻ നമുക്ക് സാധിക്കുന്നില്ല. അങ്ങനെയാണ് നമ്മുടെ സാക്ഷ്യങ്ങളും , എനിക്ക് മാത്രം അസുഖം വന്നില്ല…
Continue Reading »
"മുൻപേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിന്റെ രക്തത്താൽ സമീപസ്ഥരായി തീർന്നു "
ദൈവത്തോടു അകലം പാലിച്ചിരുന്ന നമ്മെ, ദൈവത്തോട് അടുക്കുവാൻ യാതൊരു വഴിയുമില്ലാതിരുന്ന, ശത്രുത്വം നിലനിന്നിരുന്ന സ്ഥാനത്തു നമ്മെ സമീപസ്ഥരാക്കി തീർത്തത്തിനു പിന്നിൽ ഒരു വിലയുണ്ട് . അതിനു കൊടുത്ത വില നിസ്സാരമല്ല, ക്രിസ്തുവിന്റെ രക്തത്തിന്റെ വില . നന്ദിയില്ലാതെ അലക്ഷ്യമാക്കി കളയുവാൻ എളുപ്പമാണ്. നമ്മുടെ കണ്ണീരു പൊഴിച്ചുള്ള നന്ദിപ്രകടനം എല്ലാം ഈ ലോകത്തു കിട്ടുന്ന നശിച്ചു പോകുന്ന നിസ്സാര വസ്തുക്കളെ കുറിച്ചാണ് . യഥാർത്ഥ വിലയെ കുറിച്ചു നമ്മൾ അജ്ഞരാണ് . അല്ലെങ്കിൽ നമ്മെ നമ്മുടെ മോഹങ്ങളും വാഗ്ദാനങ്ങളും അങ്ങോട്ടു നയിച്ചു എന്നുള്ളതാണ് സത്യം . ദൈവത്തോടു അടുക്കുവാൻ യാതൊരു സാധ്യതയുമില്ലാതിരുന്നിടത്താണ്…
Continue Reading »
നാഥൻ പ്രവാചകനോടു ഒരിക്കൽ ദാവീദ് രാജാവ് പറഞ്ഞു എല്ലാം ഒന്നു സ്വസ്ഥമായി, എനിക്കാണെങ്കിൽ അരമനയും ആയി . എനിക്കൊരു സങ്കടം ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു, ദൈവത്തിന്റെ പെട്ടകം തിരശ്ശിലക്കകത്തു വസിക്കുന്നു . ദൈവത്തിനായി ഒരു ആലയം എനിക്ക് പണിയണം . രാജാവല്ലേ പറയുന്നത്, ഇത്രെയേറെ അനുഗ്രഹത്തോടെ ദൈവം നടത്തിയ ദാവിതല്ലേ, അവന്റെ എല്ലാ വഴികളിലും ദൈവം അവനെ പിന്തുണച്ചിട്ടല്ലാ ഉള്ളു. പിന്നെ പ്രത്യേകിച്ചു ദൈവത്തിനു ഒരാലയം കൂടാകുമ്പോൾ കണ്ണും പൂട്ടി അനുവാദം കൊടുത്തേക്കാം, ദൈവലോചന ചോദിക്കേണ്ട ആവശ്യമില്ല . ദൈവത്തിന്റെ പ്രവാചകനായ നാഥൻ പറഞ്ഞു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക . യഹോവ നിന്നോടു കൂടെയുണ്ട്.
അന്നു രാത്രി ദൈവം നാഥൻ…
Continue Reading »
Previous Posts
Newer Posts