പ്രതിസന്ധികളുടെയും പ്രതികൂലങ്ങളുടെയും നടുവിൽ കൂടി പോകുമ്പോൾ ദൈവത്തിനായി തന്നെ കാത്തിരിക്കുന്ന ദൈവത്തിൽ മാത്രം പ്രത്യാശ വച്ചിരിക്കുന്ന സങ്കീർത്തനക്കാരനായ കോരഹ് പുത്രന്മാരെ ചൂണ്ടി നിരന്തരം ആളുകൾ ചോദിച്ചു കൊണ്ടിരിക്കും " നിന്റെ ദൈവം എവിടെ ? " തുടർമാനമായുള്ള ഈ ചോദ്യത്താൽ രാത്രിയും പകലും ഞാൻ കണ്ണുനീർ കൂട്ടിയാണ് ആഹാരം കഴിക്കുന്നത്. നിന്റെ പൂർണ്ണ ആശ്രയം ദൈവത്തിലായിരിക്കെ ഈ പ്രതികൂലങ്ങളുടെ നടുവിൽ നിന്നെ സഹായിക്കാതെ ' നിന്റെ ദൈവം എവിടെ ' എന്ന ഈ ചോദ്യം സഹിക്കുവാൻ കഴിയുന്നതിലുപരിയാണ് . അവരുടെ ഈ നിന്ദ കാരണം എന്റെ അസ്ഥികൾ തകരുന്നതുപോലെ എനിക്കു തോന്നുകയാണ് . നാല്പത്തിരണ്ടാം സങ്കിർത്തനത്തിൽ ആണ് കോരഹ് പുത്രന്മാർ ഈ ഹൃദയ…
Continue Reading »
മഴക്കാറുള്ള ദിവസം സൂര്യനെ മേഘം മൂടിയിരിക്കുന്നതായി കാണാം . എന്നാൽ കുറച്ചു സമയത്തിനകം സൂര്യൻ പുറത്തു വരും തന്റെ എല്ലാ ശോഭയോടും കൂടെ. നമ്മുടെ ജീവിതത്തിൽ ദൈവത്തെ അന്വേഷിപ്പാൻ സമയം കണ്ടെത്താതെ ഭൗതിക കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു നാം തളർന്നു പോകുന്നു. യാന്ത്രികമായ ജീവിതയാത്രയിൽ സമയം തികയാതെ വരുന്നു ഒരു ദൈവ വിശ്വാസിക്കു പോലും . എന്നാൽ പൗലോസ് അപ്പോസ്തോലൻ തന്റെ ലേഖനത്തിൽ ഇങ്ങനെ പറയുന്നു " അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്ക് പ്രസവ വേദന വരുമ്പോലെ അവർക്കു പെട്ടെന്ന് നാശം വന്നു ഭവിക്കും ; അവർക്കു തെറ്റിയൊഴിയാവതുമല്ല. " നാം നിനച്ചിരിക്കാത്ത നാഴികയിൽ യേശു കർത്താവിന്റെ വരവാകും. സൂര്യൻ മേഘത്തിൽ നിന്നു…
Continue Reading »
ഗന്നസരേത്തു തടാകത്തിന്റെ പ്രഭാതങ്ങൾ മനോഹരമാണ്. അവിടെനിന്നാണ് കടൽക്കരയിലുള്ളവരുടെ ഓരോ ദിവസങ്ങളിലെയും സ്വപ്നങ്ങൾക്കു നിറം വയ്ക്കുന്നത്. പടകിലുള്ളവരുടെ രാത്രി മുഴുവനുമുള്ള കഠിനാദ്ധ്വാനമാണ് അവരുടെ സ്വപ്നങ്ങൾക്കു ചിറകുപ്പിടിപ്പിക്കുന്നത്. രാത്രി മുഴുവനുമുള്ള കഠിനാദ്ധ്വാനം പടകിലുള്ളവരുടെ മാത്രമല്ല അതിനെ ചുറ്റിപ്പറ്റി നിൽക്കുന്നവരോടെയെല്ലാം കൂടിയാണ് ജീവിതം കരുപ്പിടിപ്പിക്കുന്നത്.
ഇന്നത്തെ പ്രഭാതം പതിവിലേറെ മനോഹരമാണെന്നു എനിക്കു തോന്നി. മത്സ്യകൂമ്പാരങ്ങളുടെ ഇടയിലുള്ള തിക്കും തിരക്കുമല്ല നസ്രായേന്റെ വാക്കുകൾക്കു കാതോർക്കുവാനുള്ള തിക്കും തിരക്കും...നസ്രായേന്റെ വാക്കുകൾക്കു ചെവികൊടുത്തവർക്കു ഈ പ്രഭാതം ആനന്ദകരമായെങ്കിലും പടകും മുക്കുവരും മ്ലാനതയിലായിരുന്നു. നിരാശയുടെ വല കഴുകുന്ന മുക്കുവരെ താണ്ടിയാണ് യേശു ശീമോന്റെ പടകിൽ കയറിയത്. പ്രസംഗമവസാനിപ്പിച്ചു യേശുകർത്താവ് ആദ്യം ചെയ്തത് രാത്രിമുഴുകെയുള്ള കഠിനാദ്ധ്വാനത്തിനു ഫലമില്ലാതെ നിരാശയിലാഴ്ന്ന പത്രോസിനെ സമാധാനിപ്പിക്കുക എന്നതായിരുന്നു.…
Continue Reading »
Previous Posts
Newer Posts