എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു 

Posted on
10th Jun, 2020
| 0 Comments

പതിനാറാം സങ്കീർത്തനത്തിന്റെ രണ്ടാം വാക്യം ഇങ്ങനെയാണ് " ഞാൻ യഹോവയോടു പറഞ്ഞത്; നീ എന്റെ കർത്താവാകുന്നു, നീ ഒഴികെ എനിക്ക് ഒരു നന്മയും ഇല്ല." 
വളരെ വ്യത്യസ്തമായ ഒരു പറച്ചിലാണ്, നാം കേട്ടു മടുത്തതും നാം പറഞ്ഞുകൊണ്ടിരുന്നതിൽ നിന്നും വ്യത്യസ്തമായ പറച്ചിൽ " നീ എന്റെ കർത്താവാകുന്നു ". നമ്മുടെ സ്ഥിരം പല്ലവികൾ ഇതല്ല. നീ എന്നെ അനുഗ്രഹിക്കേണമേ, എനിക്കുള്ളതിനെയെല്ലാം നീ സൂക്ഷിക്കേണമേ... പിന്നെ നന്ദി പറയും , ഒത്തിരി അറിയാവുന്നവർക്കു കൊറോണ വന്നിട്ടും എനിക്കും എന്റെ കുടുംബത്തിനും വരാത്തതുകൊണ്ടുള്ള നന്ദി. പിന്നെ ഈ ക്ഷാമ കാലത്തു എന്നെ ക്ഷേമത്തോടെ പോറ്റുന്നതിനു നന്ദി, പിന്നേ അനേകരുടെ ജോലി നഷ്ട്ടപെട്ടിട്ടും എന്റെ ജോലി പോകാത്തതിന്…

Continue Reading »

ദൈവത്തിന്റെ ഉപകാരം

Posted on
10th Jun, 2020
| 0 Comments

നിക്ഷേപമില്ലാത്ത ശൂന്യമായ സ്വർഗ്ഗത്തിലെ നമ്മുടെ അക്കൗണ്ട് കണ്ടു വിഷമിച്ചിട്ടാകാം കർത്താവു പലപ്പോഴും മറ്റുള്ളവരെ സഹായിക്കുവാൻ ഉള്ള അവസരം നമ്മുടെ കണ്മുൻപിൽ തരുന്നത്. എന്റെ വിചാരം ഞാൻ ആ പാവത്തിനെ സഹായിച്ചു, ഞാൻ ഇല്ലായിരുന്നെങ്കിൽ എന്റെ പൈസ ഇല്ലായിരുന്നുവെങ്കിൽ എന്റെ സഹായമില്ലായിരുന്നെങ്കിൽ എന്നൊക്കെയാണ്. എന്നാൽ ഒരു സഹായമാവശ്യമുള്ളവരെയോ ഒരു അശരണരെയോ ഒരു ആലംബഹീനരെയോ നമ്മുക്ക് സഹായം ചെയ്തു കൊടുക്കത്തക്ക രീതിയിൽ നമ്മുടെ കണ്മുൻപിൽ അയക്കുന്നത് സഹായം ആവശ്യമുള്ളവർക്ക് നാം ചെയ്യുന്ന ഉപകാരമല്ല പ്രത്യുത ദൈവം നമ്മോടു കാട്ടുന്ന ഉപകാരമാണ്. എന്നാൽ ഈ സഹായം ചെയ്തതു ഇടംകൈയ്യോട് ഒന്നു പറയാതെ ഉറങ്ങുവാൻ നമുക്ക് സാധിക്കുന്നില്ല. അങ്ങനെയാണ് നമ്മുടെ സാക്ഷ്യങ്ങളും , എനിക്ക് മാത്രം അസുഖം വന്നില്ല…

Continue Reading »

നന്ദി

Posted on
19th May, 2020
| 0 Comments

"മുൻപേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിന്റെ രക്തത്താൽ സമീപസ്ഥരായി തീർന്നു " 
ദൈവത്തോടു അകലം പാലിച്ചിരുന്ന നമ്മെ, ദൈവത്തോട് അടുക്കുവാൻ യാതൊരു വഴിയുമില്ലാതിരുന്ന, ശത്രുത്വം നിലനിന്നിരുന്ന സ്ഥാനത്തു നമ്മെ സമീപസ്ഥരാക്കി തീർത്തത്തിനു പിന്നിൽ ഒരു വിലയുണ്ട് . അതിനു കൊടുത്ത വില നിസ്സാരമല്ല, ക്രിസ്തുവിന്റെ രക്തത്തിന്റെ വില . നന്ദിയില്ലാതെ അലക്ഷ്യമാക്കി കളയുവാൻ എളുപ്പമാണ്.  നമ്മുടെ കണ്ണീരു പൊഴിച്ചുള്ള നന്ദിപ്രകടനം എല്ലാം ഈ ലോകത്തു കിട്ടുന്ന നശിച്ചു പോകുന്ന നിസ്സാര വസ്തുക്കളെ കുറിച്ചാണ് . യഥാർത്ഥ വിലയെ കുറിച്ചു നമ്മൾ അജ്ഞരാണ് . അല്ലെങ്കിൽ നമ്മെ നമ്മുടെ മോഹങ്ങളും വാഗ്ദാനങ്ങളും അങ്ങോട്ടു നയിച്ചു എന്നുള്ളതാണ് സത്യം . ദൈവത്തോടു അടുക്കുവാൻ യാതൊരു സാധ്യതയുമില്ലാതിരുന്നിടത്താണ്…

Continue Reading »

Previous Posts Newer Posts