അവകാശം

Posted on
9th May, 2023
| 0 Comments

യിസ്രായേലിലെ ഗോത്രങ്ങൾക്കെല്ലാം അവകാശങ്ങൾ വിഭാഗിച്ചു കൊടുത്തത്തിനു ശേഷം യോശുവ ലേവി ഗോത്രത്തിനോട് പറഞ്ഞു നിങ്ങൾക്ക് അവകാശം ഒന്നുമില്ലായെന്നു മോശ മുഖാന്തിരം ദൈവമായ യഹോവ കല്പിച്ചിട്ടുണ്ട്. പാർക്കാൻ പട്ടണങ്ങൾ, കന്നുകാലികൾക്കും മൃഗസമ്പത്തിനും പുൽപ്പുറങ്ങൾ, അതല്ലാതെ യിസ്രായേലിൽ നിങ്ങൾക്ക് യാതൊരു ഓഹരിയുമില്ല. 
ലേവ്യരുടെ സ്വഭാവിക ചോദ്യമാണ് അപ്പോൾ ഞങ്ങൾ എങ്ങനെ ജീവിക്കും? ഞങ്ങളുടെ കുഞ്ഞുകുട്ടി പരാധിനതകൾ ആരോട് പറയും? മറ്റുള്ള കുഞ്ഞുങ്ങൾ നടക്കുന്ന പോലല്ലങ്കിലും അവർക്കും ആഗ്രഹങ്ങളുണ്ടാകില്ലേ ? അത് സഫലീകരിക്കുവാൻ ഉള്ള വിഭവങ്ങൾ ഞങ്ങൾ എങ്ങനെ കണ്ടെത്തും. ആരോട് പറയും . വിഭജനം കഴിയുമ്പോൾ എല്ലാവരും അവരുടെ സമ്പത്തുമായി അണുകുടുംബങ്ങളിലെക്കു ഒതുങ്ങും. കൂടുതൽ ഒന്നും വേണ്ടാ സമൂഹത്തിന്റെ മുൻപിൽ മാന്യമായി നടക്കുവാനുള്ളത് . ഇപ്പോഴേ…

Continue Reading »

നിർബന്ധിച്ചാൽ വാങ്ങാമോ?

Posted on
9th May, 2023
| 0 Comments

നിർബന്ധിച്ചാൽ വാങ്ങാമോ? അപേക്ഷിച്ചു. വാങ്ങുവാൻ നിർബന്ധിച്ചു, എലീശാ പറഞ്ഞു ഞാൻ "സേവിച്ചു നിൽക്കുന്ന യഹോവയാണെ ഞാൻ ഒന്നും കൈക്കൊൾകയില്ല." നയമാൻ എലീശായെ നിർബന്ധിച്ചിട്ടും വാങ്ങിയില്ല. നയമാൻ കൊണ്ടുവന്ന വെള്ളിയുടെയും പൊന്നിന്റെയും ഇന്നത്തെ വില മൂന്നര മില്യൺ ഡോളറാണ്, മുപ്പതു കോടി ഇന്ത്യൻ രൂപ. വെറുതെ ഓഫർ ചെയ്തതല്ല. ഒരിക്കലും മാറുവാൻ സാധ്യത ഇല്ലാത്ത കുഷ്ഠരോഗം സൗഖ്യമായതിന്റെ സന്തോഷത്തിനു കൊടുത്തതാണ്. പണം അതിന്റെ സംഖ്യ എത്ര കൂടുതലായാലും ഉപേക്ഷിക്കുവാൻ തയ്യാറാകാത്തിടത്തോളം ദൈവത്തെ സേവിക്കുന്നവനാണെന്നു നമുക്ക് പൂർണ്ണമായും പറയുവാൻ സാധിക്കുകയില്ല. പണത്തോടുള്ള മോഹം പണത്തിന്റെ സേവകരായി നമ്മെ മാറ്റുന്നതിനാലാണ് ഉപേക്ഷണം എന്ന ശിഷ്യത്തിലേക്കു നമുക്ക് എത്തപ്പെടുവാൻ സാധിക്കാത്തത് . പണത്തിന്റെ ഇനിഷ്യൽ അനീതിയെന്നാണ് . അതിന്റെ…

Continue Reading »

എനിക്കു എന്താണ് പ്രയോജനം

Posted on
10th Apr, 2023
| 0 Comments

എനിക്കു എന്താണ് പ്രയോജനം എന്നാണ് ഏതൊരു കാര്യവും തിരഞ്ഞെടുക്കുന്നതിനോ തീരുമാനം എടുക്കുന്നതിനു മുൻപോ നാം ആലോചിക്കുന്നത്. രൂത്തു തീരുമാനം എടുത്തത് അനശ്ചിതത്തിലേക്കാണ്. പ്രായാധിക്യത്തിലേക്കു കടക്കുന്ന അമ്മാവിയമ്മ. മുൻപോട്ടുള്ള യാത്രയിൽ ഒരു ആൺ തുണയില്ല. ഭാവിയെന്താകുമെന്ന നിശ്ചയമില്ല. തുടർന്നുള്ള നാളുകൾ ജീവിതസാന്തരണത്തിനു തനിക്കും അമ്മാവിയമ്മയ്ക്കും വേണ്ടിയത് താൻ തന്നെ കണ്ടെത്തിയേ മതിയാകു. നവോമിയെ പിരിഞ്ഞു അപ്പന്റെ ഭവനത്തിലേക്ക് മടങ്ങുവാനുള്ള അവസരം മുൻപിൽ കിടപ്പുണ്ട്. ഇവയൊന്നും തന്റെ തിരഞ്ഞെടുപ്പിനെ ബാധിക്കാതെ രൂത്തു സൂക്ഷിച്ചു. "നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ…

Continue Reading »

Previous Posts Newer Posts