പ്രയോജനമില്ലാത്ത ദാസൻ

Posted on
4th Feb, 2021
| 0 Comments

വായനാഭാഗം -ലൂക്കോസ് 17 :5-10

യാതൊരു മനഃസാക്ഷിയും ഇല്ലാത്ത ക്രൂരനായ ഒരു യജമാനനെയാണല്ലോ കർത്താവു ലൂക്കോസിന്റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തിൽ പരിചയപ്പെടുത്തുന്നത് എന്നു ഏറെക്കാലം എന്നെ സങ്കടപ്പെടുത്തിയ കാര്യമാണ്. അതിരാവിലെ എഴുന്നേറ്റു വീട്ടിലെ കാര്യങ്ങൾ എല്ലാം ക്രമീകരിച്ചതിനു ശേഷം വളർത്തുമൃഗങ്ങളുടെ കാര്യാദികൾ, അവയുടെ ഭക്ഷണം, ശുചികരണം തുടങ്ങിയവയും നിവർത്തിച്ചിട്ടാണ്, ഉഴുവാനും മേയ്ക്കുവാനായും വയലിലേക്കോ തോട്ടത്തിലേക്കോ ഈ ദാസൻ യാത്രയാവുന്നത്. വയൽ വിത്തുവിതയ്ക്കുവാൻ പാകത്തിൽ ഒരുക്കുന്നു. വിത്തു വിതയ്ക്കുന്നു. അതിനെ പരിപാലിക്കുന്നു. കള പറിക്കുന്നു, സമയാസമയങ്ങളിൽ വളം ഇടുന്നു. വെള്ളം ആവശ്യത്തിനു വയലിലേക്കു കയറ്റി വിടുന്നു. മൃഗങ്ങളിൽ നിന്നും, പക്ഷികളിൽ നിന്നും മറ്റു ക്ഷുദ്ര ജീവികളിൽ നിന്നും സംരക്ഷിക്കുവാനുള്ള മുൻകരുതൽ എടുക്കുന്നു. ദിവസവും…

Continue Reading »

നിത്യജീവൻ

Posted on
7th Jan, 2021
| 0 Comments

സകലവും വിട്ടു അനുഗമിക്കുന്ന ഞങ്ങൾക്കു എന്തു കിട്ടും എന്ന ചിന്ത വരുന്നിടത്താണ്, ആത്മീയ ജീവിതത്തിന്റെ തളർച്ച ആരംഭിക്കുന്നത്. വിശ്വാസ ജീവിതത്തിൽ വർഷങ്ങളുടെ കണക്കുകൾ അവകാശപ്പെടുമ്പോൾ സ്വഭാവികമായും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചോദ്യമാണ്, എനിക്ക് എന്തു കിട്ടും? ഞാൻ ദൈവസന്നിധിയിൽ നിൽക്കുവാൻ യോഗ്യനല്ല എന്ന ഏറ്റുപറച്ചിലീലാണ് നാം രക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രവർത്തികളിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാം എന്ന ചിന്ത എപ്പോഴോ ഉള്ളിൽ കയറുമ്പോഴും, ബന്ധത്തിൽ ഉലച്ചിൽ തട്ടുമ്പോഴുമാണ് നാം കണക്കുകൾ നിരത്തുന്നത്. പിൻപേ വന്നവനും ഒരേ പരിഗണനയാണ് ലഭിക്കുന്നത് എന്ന ചിന്തയും ബന്ധങ്ങളിൽ ഉലച്ചിൽ വരുത്തും. നിത്യജീവൻ വാഗ്ദാനം ചെയ്താണ് ദൈവം നമ്മെ തന്റെ രാജ്യത്തിലേക്ക് ക്ഷണിക്കുന്നത്. നിത്യ ജീവൻ മറന്നു എനിക്ക് എന്തു ലഭിക്കുമെന്ന…

Continue Reading »

വാർത്തകൾ

Posted on
24th Dec, 2020
| 0 Comments

മുൻപെങ്ങും ഇല്ലാത്തതുപോലെ വാർത്തകളുടെ ഒരു കാലഘട്ടമാണിത്. മുൻപ് രാവിലെ പത്രം വന്നാൽ തലേദിവസത്തെ അറിയേണ്ട സുപ്രധാന വാർത്തകൾ എല്ലാം അവയിലുണ്ടാകും. അത് കൊണ്ട് നാം തൃപ്തിയടയും. റേഡിയോ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓരോ വാർത്ത നൽകും. ടെലിവിഷന്റെ ആദ്യനാളുകളിൽ വൈകുന്നേരങ്ങളിൽ മാത്രം കുറച്ചു മിനിട്ടു കൊണ്ട് തീരുന്ന വാർത്ത നൽകുകയും അവയിൽ നാം ആശ്വാസം കണ്ടെത്തുകയും ചെയ്യുമായിരുന്നു.
ഈ ദശാബ്ദത്തിന്റെ പ്രത്യകത, സോഷ്യൽ മീഡിയയുടെ അതിപ്രസരം, ഓൺലൈൻ മാധ്യമങ്ങളുടെ കവിഞ്ഞൊഴുക്കു, എല്ലാ ഓരോ സെക്കന്റിലും വാർത്ത പിറക്കുവാൻ കാരണമായി. അതുപോലെ തന്നെ ഓരോരുത്തരും വാർത്ത അവതാരകരായി. വാർത്തയുടെ വാഹകരായി. കുറച്ചേറെ നേരം അന്തരീക്ഷത്തിൽ പറന്നു നടക്കുകയും 'k’ യും ‘m’ ഉം വലതു…

Continue Reading »

Previous Posts Newer Posts