ശരിക്കും ആ ഒൻപതു പേർ എവിടെ? ആ അന്യജാതിക്കാരനെ കർത്താവിന്റെ അടുത്തു നിർത്തിയിട്ടാണ് ബാക്കിയുള്ള ഒൻപതു പേരെ തിരക്കി ഞാനും ഇറങ്ങിയത്. നന്ദിയില്ലാത്തവൻമാരാണെന്നു ആത്മഗതം പറഞ്ഞാണ് തിരച്ചിലാരംഭിച്ചതു തന്നെ. മനുഷ്യർക്കു ഇങ്ങനെയാകുവാൻ കഴിയുമോ എന്നു തിരയുന്ന കൂട്ടത്തിൽ ഞാനാണ് ആദ്യം മൊഴിഞ്ഞത്. കുറ്റപ്പെടുത്തുന്ന ഓരോ വാക്കുകളും ആ ഒൻപതുപേരിലേക്കു ചൊരിയുമ്പോഴും എന്റെ ഉള്ളിൽ എനിക്കു എന്നെ നന്ദിയുള്ളവനാക്കുവാനുള്ള വ്യഗ്രതയായിരുന്നു. ഒന്നും തിരിച്ചു കൊടുക്കണ്ടാ വന്നൊന്നു കണ്ടു ഒരു നന്ദി വാക്ക്. ഒൻപതുപേരെയും കുറ്റം പറഞ്ഞു തന്നെയാണ് തിരച്ചിൽ തുടരുന്നത്. സത്യത്തിൽ ആ ഒൻപതു പേരെയല്ല ഒൻപതു പേരിലുള്ള എന്നെ തന്നെ തേടിയാണ് ഞാൻ ഇറങ്ങിയത്. ഒൻപതു പേരെ തേടിയുള്ള യാത്രയിൽ അകലെ വച്ചേ…
Continue Reading »
രണ്ടു ദിർഹം ആണ് ഒരു ഫ്രഷ് മിൽക്ക് ചായക്ക്. ഉഴുന്നു വടയ്ക്കു ഒന്നര ദിർഹവും. ഞാൻ ഒരു ഉഴുന്നു വട കൂടി പറയും. എങ്കിലേ ചായക്കു രുചി കൂടുകയുള്ളൂ. ഇപ്പോൾ എനിക്ക് ഹാബിറ്റ് ആയിട്ടുണ്ട് ഒരു നാലു മണി ചായ. തണുപ്പുള്ള കാലാവസ്ഥയായതു കൊണ്ടു രുചിയേറും. അതും റോഡിൽ നിന്നു കുടിക്കുമ്പോൾ ഗൃഹാതുരത്വം ഇന്നലകളെ ഓർപ്പിക്കും. ഇന്നലെ ഞാൻ ഒന്നു മാറ്റിപിടിച്ചു ഒരു സുഖിയൻ ആണ് പറഞ്ഞത്. സുഖിയന് നിങ്ങളുടെ നാട്ടിലെന്താണ് പേര് എന്നെനിക്കറിയില്ല. പയറു നിറച്ച മധുരമുള്ള മഞ്ഞ നിറമുള്ള പലഹാരം. എന്റെ മുൻപിൽ ബഹളം വച്ച് പറന്ന് വന്നിരുന്ന കിളികൾക്കു ഞാൻ കുറച്ചു കൊടുത്തുകൊണ്ട് ഞാനും തീറ്റ ആരംഭിച്ചു. സുഖിയൻ…
Continue Reading »
വർഷാന്ത്യത്തിലും വർഷാരംഭത്തിലും വീണു കിട്ടുന്ന വിരലിലെണ്ണാവുന്ന ഭാഗ്യ ദിനങ്ങൾ ആണ് തണുപ്പേറിയ ദുബായ് ദിനങ്ങൾ. യൂറോപ്പ്കാരെപ്പോലെ കമ്പിളിക്കുപ്പായമൊക്കെ ധരിച്ചു നടക്കുവാൻ കിട്ടുന്ന അപൂർവ്വ ദിവസങ്ങൾ. ഫെബ്രുവരി മൂന്ന് അങ്ങനെ അപൂർവ്വ ദിനങ്ങളിലൊന്നായിരുന്നു തണുപ്പുകൊണ്ടും മാറാനാഥാ കുടുംബം ഒന്നിച്ചു കൂടിയതുകൊണ്ടും. ഞങ്ങൾ ഒൻപതുമണിക്കു എത്തുമ്പോഴേക്കും സന്നദ്ധപ്രവർത്തകരായ യുവത സോണി ബ്രദറിൻറെയും ശിൽപ സിസ്റ്ററിന്റേയും നേതൃത്വത്തിൽ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിക്കഴിഞ്ഞിരുന്നു. ക്രീക്ക് പാർക്കിന്റെ നാലാം നമ്പർ പ്രവേശന കവാടത്തിൽ സ്വീകരിക്കുവാനും ഞങ്ങൾ എത്തേണ്ട ഉദ്യാനത്തിലേക്കുള്ള വഴികാട്ടികളായി ആഡ്ലിയും ക്രിസും കാത്തുനിൽപ്പുണ്ടായിരുന്നു.
കണ്ണെത്തുന്ന ദൂരമെല്ലാം നിന്റേതാണെന്നുള്ള പഴമൊഴി വിശ്വസിച്ചായിരിക്കും ഒരു റിബൺ കൊണ്ടു ഞങ്ങൾക്കു വിരാജിക്കേണ്ട അതിരുകൾ അവർ വിശാലമാക്കി കെട്ടിത്തിരിച്ചിരുന്നത്. തണുപ്പിനു ആധിക്യം ഏറി വരുന്നതിനാൽ…
Continue Reading »
Previous Posts
Newer Posts