സത്രത്തിന്റെ പഴകിദ്രവിച്ച ജനലഴികളിൽ പിടിച്ചു പൂർണ്ണ ചന്ദ്രനെ നിർന്നിമേഷനായി നോക്കിനിന്ന മണിക്കൂറുകളെനിക്കു തിട്ടമില്ല. നിലാവെട്ടം പാൽവെള്ള തൂകി പരന്നൊഴുകുന്നു. നിലാവത്തുക്കൂടി ഉലാത്തണമെന്ന മോഹം മുളപൊട്ടിയപ്പോൾ തന്നെ തലേദിവസത്തെ ഭയപ്പാടുകൾ അതു തല്ലിക്കെടുത്തി. ഭൂമിയിലെക്കു അനസ്യുയം ഒഴുകിവരുന്ന നിലാവിന്റെ സൗന്ദര്യം ആസ്വദിക്കുവാനുള്ള മാനസികാവസ്ഥ ഇനിയും എന്നിൽ സംജാതമായിട്ടില്ല. പാതിജീവൻ മാത്രം നിലനിന്ന ശരീരത്തെ രക്ഷിക്കുവാൻ കനിവുതോന്നിയ മനുഷ്യനോടുള്ള ആദരവു സ്‌നേഹത്തിനു വഴിമാറിക്കഴിഞ്ഞിരിക്കുന്നു. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരാൾക്കു എങ്ങനെ അയാളുടെ ആരുമല്ലാത്ത എന്നെ സഹായിക്കുവാൻ കഴിഞ്ഞു. അയാൾക്കു മാത്രമായുള്ള മണിക്കുറുകൾ എങ്ങനെ എനിക്കുടെ പകുത്തു നൽകി. അയാൾക്കു മാത്രം സഞ്ചരിക്കേണ്ട വാഹനം എങ്ങനെ എന്റെതു കൂടെയയായി. അയാൾക്കുമാത്രം പാനം ചെയ്യേണ്ട വീഞ്ഞും അയാളുടെ മാത്രമായിരുന്ന എണ്ണയും…
Continue Reading »
താലന്തു വിതരണത്തിലെ പക്ഷപാദം എന്റെ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചിരിക്കുന്നത്. അസ്വസ്ഥമായ മനസ്സ് എന്റെ ചിന്തകളെ ഉദ്ധിപിപ്പിച്ചു. യജമാനനോടുള്ള അമർഷം എന്നിൽ നെരിപ്പോടായി നീറിക്കത്തികൊണ്ടിരുന്നു. എനിക്കു കിട്ടിയ 'ഒന്ന്' കൈനീട്ടി വാങ്ങുമ്പോൾ മുഖത്തു വരുത്തിയ കൃത്രിമ ചിരിയിൽ എല്ലാം ഞാൻ ഒതുക്കിയിരുന്നു. എന്റെ വിയർപ്പുകൊണ്ടു ഇനിയും അദ്ദേഹം സമ്പന്നനാകേണ്ടാ എന്നു ഞാൻ മനസ്സിൽ അപ്പോഴേ കുറിച്ചിരുന്നു. "വിതക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ" എന്നല്ലാതെ പിന്നെന്താണ് ഞാൻ അദ്ദേഹത്തെ സംബോധന ചെയ്യേണ്ടിയിരുന്നത്. മുഖപക്ഷം ഇല്ലാത്ത യജമാനൻ എന്നുള്ള പേരിന്നു അദ്ദേഹത്തിന്റെ പ്രവർത്തി തന്നെ കളങ്കം വരുത്തിയിരിക്കുന്നു. മറ്റുള്ളവരുടെ മുൻപിൽ ഒന്നിനും കൊള്ളാത്തവനെന്ന നിരീക്ഷണമല്ലേ എനിക്കുള്ളതിൽ 'ഒന്നിൽ' നിർത്തുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കുഴിയിൽ മറച്ചുവയ്ക്കുന്നതിലുപരി…
Continue Reading »
പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ലാതെ (വഴക്കുകളോ, തർക്കങ്ങളോ) ബന്ധങ്ങൾക്കു അകൽച്ച വരുന്നതെപ്പോഴാണ്?... സംസാരിക്കാതാകുമ്പോൾ, കാണാതാകുമ്പോൾ... സ്കൂൾ കാലഘട്ടത്തിൽ ഒരുമിച്ചു പഠിച്ചവരെ ഇപ്പോൾ കണ്ടാൽ ഒരു പക്ഷേ പെട്ടെന്നു തിരിച്ചറിയണമെന്നില്ല. കാരണം മറ്റൊന്നുമല്ല...അവരെ ഞാൻ ദിവസവും കാണുന്നില്ല, അവരോടു ഞാൻ സംസാരിക്കുന്നില്ല. പഠിച്ച സമയത്തു ചങ്കൊക്കെയായിരുന്നു. പക്ഷേ കാലം കഴിഞ്ഞപ്പോൾ പുതിയ ബന്ധങ്ങൾ, പുതിയ സാഹചര്യങ്ങൾ, പുതിയ കൂട്ടുകാർ...
പ്രാർത്ഥനയും ഇങ്ങനെയാണ്... ദൈവത്തോടുള്ള സംസാരമാണ് പ്രാർത്ഥന. അതിനു പ്രത്യേക സമയമോ സന്ദർഭമോ ആവശ്യമില്ല. നാം എത്രത്തോളം സംസാരിക്കുന്നോ, എത്രത്തോളം കാണുന്നോ അത്രത്തോളം ബന്ധം ഊഷ്മളമാകും. അപ്പോൾ പ്രാർത്ഥന ആരംഭിക്കുന്നതിനു മുഖവുരയുടെ ആവശ്യം വരുന്നില്ല...ജാള്യത അനുഭവപ്പെടുന്നില്ല. സംസാരിക്കാതിരിക്കുന്തോറും കാണാതിരിക്കുന്തോറും ബന്ധം കുറഞ്ഞു കുറഞ്ഞു വരും. അകൽച്ചയുടെ ദൈർഘ്യം…
Continue Reading »
Previous Posts
Newer Posts