നാം എടുക്കുന്ന തീരുമാനങ്ങൾക്കു ഒരു പകലിന്റെ ആയുസ്സുപ്പോലുമില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് കർത്താവിന്റെ പ്രീയ ശിഷ്യൻ ശീമോൻ പത്രോസ് . യോഹന്നാൻ എഴുതിയ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ കർത്താവു പോകുന്ന സ്ഥലത്തേക്ക് ഇപ്പോൾ തന്നെ പിൻഗാമിക്കാം എന്ന് പറയുന്ന പത്രോസിനോട് ഇപ്പോൾ നിനക്കു എന്നെ അനുഗമിക്കാൻ കഴിയുകയില്ല, എന്നാൽ പിന്നെ നീ എന്നെ അനുഗമിക്കുമെന്നു പറയുന്ന കർത്താവിനോടു കർത്താവിനു അറിയാത്ത രഹസ്യം പറഞ്ഞു ഫലിപ്പിക്കുകയാണ് പത്രോസ്, കർത്താവേ നിനക്കു വേണ്ടി എന്റെ ജീവൻ നല്കാൻ ഞാൻ തീരുമാനമെടുത്തിരിക്കുകയാണ്, അപ്പോഴാണ് പറയുന്നത് അനുഗമിക്കുവാൻ കഴിയില്ലായെന്ന് .
വിശുദ്ധനായി/വിശുദ്ധയായി ജീവിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇന്നുമുതൽ ഞാൻ നിനക്കായി ജീവിക്കുമെന്ന് ഓരോ ദിവസവും തീരുമാനമെടുത്തിട്ടാണ് നാം ഓരോ പകലിനെയും…
Continue Reading »
ദീർഘനേരത്തെ ദുർഘടം നിറഞ്ഞ പാത എന്നിലെ യാത്രികനിൽ മടുപ്പുളവാക്കി കഴിഞ്ഞിരിക്കുന്നു. എവിടെയെങ്കിലും വിശ്രമിക്കുവാനുള്ള ആഗ്രഹം നുര പൊന്തിയിട്ടു സമയമേറെയായി. തോളിലെ മാറാപ്പിൽ സൂക്ഷിച്ച വെള്ളം ഇടയ്ക്കിടയ്ക്കു സേവിക്കുന്നതൊഴിച്ചാൽ കാര്യമായ വിശ്രമം ഞാൻ എടുത്തിട്ടില്ല. ഏകാന്തതയാണ് കൂടുതൽ എനിക്കിഷ്ടമെന്നതിനാൽ ആരെയും കൂടെക്കൂട്ടാൻ തുനിഞ്ഞതുമില്ല. അല്ലെങ്കിൽ തന്നെ ഞാൻ എത്തപ്പെടേണ്ട സ്ഥലത്തു ഒറ്റയ്ക്ക് പോകുന്നതുതന്നെയാണ് നല്ലത് .
ഇടതൂർന്ന മരക്കാടുകൾ പാതയ്ക്ക് തണലും ഉന്മേഷവും നൽകുന്നുണ്ടെങ്കിലും ദീർഘദൂരത്തെ എന്റെ നടപ്പിൽ കാലിനും ശരീരത്തിനുമേറ്റ തളർച്ചയ്ക്കു ആശ്വാസമേകുവാൻ അവ മതിയാകുമായിരുന്നില്ല. കാലിന്നു നീരുവച്ചുതുടങ്ങിയിരിക്കുന്നു. ഇറങ്ങിപ്പുറപ്പെട്ട ഉഷസ്സിന്റെ ആവേശം, സന്ധ്യയായെന്ന തിരിച്ചറിവിൽ കരച്ചിലിനു വഴിമാറിയിരിക്കുന്നു. പകുതിയിലേറെ ദൂരം പിന്നിട്ടെന്ന ബോധ്യം എന്റെ നെഞ്ചിടിപ്പു വർദ്ധിപ്പിച്ചിട്ടുണ്ട്. ലക്ഷ്യത്തോടടുക്കുന്നു എന്ന…
Continue Reading »
വീണ്ടും ജനനം എന്നാൽ നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന, ജഡത്തിൽ നിങ്ങളെ ജനിപ്പിച്ച മാതാപിതാക്കളുടെ വീട്ടിൽ നിന്നു, യേശുവിന്റെ വീട്ടിൽ ജനിക്കുന്നതിനെയാണ് വീണ്ടും ജനനം എന്ന് പറയുന്നത്. യോഹന്നാൻ 1:12 ൽ പറയുന്നത് "അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു."
യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ചു അവന്റെ നാമത്തെ വിശ്വസിക്കുവാൻ തയ്യാറാകുന്ന ഏവർക്കും യേശുവിന്റെ ഭവനത്തിൽ ജനിക്കുവാൻ സാധിക്കും.
യേശുവിന്റെ വീട്ടിൽ ജനിക്കുന്നവൻ രക്തബന്ധത്തിന്റെയോ ജഡത്തിന്റെ ഇച്ഛയ്ക്കനുസരിച്ചോ പുരുഷൻ തീരുമാനിച്ചിട്ടോ അല്ല ജനിക്കുന്നത്, ദൈവപുത്രനിലുള്ള വിശ്വാസത്താലത്രേ ജനിക്കുന്നത്.
പ്രിയപ്പെട്ടവരെ, എന്താണ് നാം വിശ്വസിക്കുന്നത് , ഞാൻ പാപിയാണെന്നും എന്നെപ്പോലെ ഒരു കൊടുംപാപിയെ സ്‌നേഹിച്ചു അവന്റെ വീട്ടിൽ വളർത്തുവാനുള്ള…
Continue Reading »
Previous Posts
Newer Posts